AKG യ്‌ക്കെന്താ കൊമ്പുണ്ടോ??

AKG എനിക്ക് ആരാധ്യനാണ്,, അന്ധമായ ആരാധാന,,കഥകൾ കേൾക്കാൻ തുടങ്ങിയ പ്രായം മുതൽ,, അതുകൊണ്ടെന്താ ''AKG ക്ക് കൊമ്പുണ്ടോ'',,,

ന്യൂജൻ കമ്മ്യൂണിസ്റ്റുകൾ വല്ലാതെ വിഗ്രഹാരാധകരാകുന്നു,,പിണറായിക്കും ജയരാജാധിരാജന്മാർക്കും പിന്നാലെ AKG പോലുള്ളവരെ വിഗ്രഹവത്കരിച്ച് ചില്ലുകൂട്ടിലിട്ട് പൂമാലചാർത്തുന്നു,,, പിണറായേയും ജയരാജാധിരാജന്മാരേയും വിഗ്രഹങ്ങൾ ആക്കണം ന്യൂജൻ കമ്മ്യൂണിസ്റ്റുകൾക്ക് ..അതിനവർ വിഗ്രഹഭഞ്ജകനായ AKG പോലുള്ള കമ്മ്യൂണിസ്റ്റ് മഹാരഥന്മാരെ ചില്ലുകൂട്ടിലടച്ച് താഴിടുന്നു,,

ന്യൂജൻ കമ്മ്യൂണിസ്റ്റുകളേ, നിങ്ങൾ ആദ്യം ചരിത്രം പഠിക്കെടോ,,,സൈബർ ഗുണ്ടായിസം ചരിത്രപഠനത്തിന് ശേഷമാകടോ,,,,

പിണറായി ജയരാജാധിരാജന്മാരുടെ വിപ്ലവകഥകൾക്കും മുമ്പാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ ചരിത്രം....അവിടെ AKG വിപ്ലവ നക്ഷത്രമാണ്, മുത്താണ്,, ആരാധ്യനാണ്,,,, അതുകൊണ്ടെന്താ ''AKG ക്ക് കൊമ്പുണ്ടോ''??

ഗാന്ധിജിയുടെ വ്യക്തി, ലൈംഗിക ജീവിതം വിമർശന ബുദ്ധ്യാ വിലയിരുത്തപ്പെടുന്നു നൂറ്റാണ്ടായി,,,,

നെഹറുവിന്റെ വ്യക്തി, ലൈംഗിക ജീവിതം വിമർശന ബുദ്ധ്യാ വിലയിരുത്തപ്പെടുന്നു നൂറ്റാണ്ടായി,,,

ഇന്ദിരാഗാന്ധിയുടെ വ്യക്തി, ലൈംഗിക ജീവിതം വിമർശന ബുദ്ധ്യാ വിലയിരുത്തപ്പെടുന്നു പതിറ്റാണ്ടായി,,,

സോണിയ ഗാന്ധിയുടെ വ്യക്തി, ലൈംഗിക ജീവിതം വിമർശന ബുദ്ധ്യാ വിലയിരുത്തപ്പെടുന്നു ചിത്രങ്ങൾ സഹിതം പുതിയകാലത്ത്,,,

രാഹുൽ ഗാന്ധിയുടെ വ്യക്തി, ലൈംഗിക ജീവിതം വിമർശന ബുദ്ധ്യാ വിലയിരുത്തപ്പെടുന്നു ചിത്രങ്ങൾ സഹിതം പുതിയകാലത്ത്,,,

നരേന്ദ്ര മോദിയുടെ വ്യക്തി, ലൈംഗിക ജീവിതം വിമർശന ബുദ്ധ്യാ വിലയിരുത്തപ്പെടുന്നു ചിത്രങ്ങൾ സഹിതം പുതിയകാലത്ത്,,,

ലോകത്താകമാനം രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ കുലപതികളുടെ വ്യക്തി, ലൈംഗിക ജീവിതത്തിന്റ തുറന്നെഴുത്തും തുറന്നുപറച്ചിലും വിലയിരുത്തപ്പെടുന്നു വിമർശനാത്മകമായി,,,

എന്തിനേറെ പുരാതന അതിപുരാതന കാലത്തെ ക്രിസ്തു നബി അടക്കം ഒട്ടുമിക്ക പ്രവാചകന്മാരുടേയും ദൈവങ്ങളുടേയും വ്യക്തി, ലൈംഗിക ജീവിതം വിമർശന ബുദ്ധ്യാ വിലയിരുത്തപ്പെടുന്നു ചരിത്രമായി തന്നെ,,,

പിന്നെന്താ ''AKG ക്ക് കൊമ്പുണ്ടോടോ ന്യൂജൻ കമ്മ്യൂണിസ്റ്റുകളേ'',,,,,

#പറയേണ്ടത്_പറഞ്ഞിട്ടേ_പോകുന്നുള്ളൂ.