- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു; പ്രദീപിന്റെ ആക്ടീവയിൽ ഇടിച്ച വാഹനം നിർത്താതെ പോയി; അപകടം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിന് അടുത്ത്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിന് അടുത്തായിരുന്നു
അപകടം. പ്രദീപ് ആക്ടീവയിൽ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല.
വൈകിട്ട് 3. 30 നാണ് അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പ്രദീപിന്റെ അപകട മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദർശിച്ചു.
നീണ്ട വർഷക്കാലം മാധ്യമരംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ചാനൽ വിട്ടതിന് ശേഷം വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്