ടവേളയ്ക്ക് ശേഷം കത്രീന കൈഫും സൽമാനും ഖാനും ഒരുമിച്ചെത്തുന്ന ചിത്രമാണ് ടൈഗർ സിന്ദാ ഹെ. മലയാളത്തിൽ വലിയ വിജയം നേടിയ ടേക്ക് ഓഫിനോട് ചേർന്ന് നിൽകുന്നതാണ് ടൈഗർ സിന്ദാ ഹേയുടെ പ്രമേയവും.ഇറാഖിൽ അകപ്പെട്ടുപോകുന്ന നഴ്‌സുമാരെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ. ഇപ്പോൾ ചിത്രത്തിലെ ആദ്യം ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

സൽമാൻ ഖാനും കത്രീന കൈഫും ഒരുമിച്ച ഒരു കിടിലൻ ഡാൻസ് നമ്പറോടുകൂടിയാണ് ഗാനം ഇപ്പോൾ ബോളിവുഡിൽ ഹിറ്റായിരിക്കുകയാണ്യ അതീവ ഗ്ലാമറിൽ എത്തിയ കത്രീന കൈഫും സൽമാൻ ഖാനും ഗംഭീരമായി ഗാനത്തിന് ചുവട് വച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ 12 ലക്ഷം ആളുകളാണ് പാട്ട് കണ്ടത്.

വിശാലും ശേഖറും ചേർന്ന് ഈണമിട്ട ഗാനം പാടിയത് വിശാൽ ദദ്‌ലാനിയും നേഹാ ഭാസിനും ചേർന്നാണ്. ഇർഷാദ് കാമിലിന്റേതാണു വരികൾ. വൈഭവി മെർച്ചന്റ് ആണ് സൽമാനും കത്രീനയ്ക്കുമായി ഡാൻസ് ചിട്ടപ്പെടുത്തിയത്. കായിക അഭ്യാസവും നൃത്തവുമായി നൂറോളം ജൂനിയർ ആർടിസ്റ്റുകളെയാണ് പാട്ടിൽ അണിനിരത്തിയത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രം ആദിത്യ ചോപ്രയാണു നിർമ്മിക്കുന്നത്.