ഹാൻനോഫർ ::ഹാന്നോഫർ മലയാളികളുടെ കൂട്ടായ്മയായ 'ഹാൻനോഫർ മലയാളീസ് അസോസിയേഷന്റെ 'നേതൃത്വത്തിൽ ഒക്ടോബർ 7, 8 തീയതികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ബുർഗ്ഡോർഫിലെ, സെന്റ്. നിക്കോളാസ് പള്ളിയിൽ വച്ചു 'AWAKE 'ധ്യാനം ഒരുക്കിയിരിക്കുന്നു.

'ചിറ്റൂർ 'ധ്യാനകേന്ദ്രത്തിലെ മുൻ അസി. ഡയരക്ടറും ഇപ്പോൾ റോമിലെ സീറോ മലബാർ സഭ പള്ളി ചാപ്ലിനും, പ്രശക്ത വചനപ്രഘോഷകനും ഗായകനുമായ 'ബിനോജ് മുളവരിക്കൽ അച്ചനും,'ഹാൻനോഫർ മലയാലയാളീസിന്റെ ആത്മീയ ശ്രുശ്രുഷ കാര്യങ്ങൾക്കു നേതൃത്വം നല്കുന്നവരിൽ പ്രധാനിയായ, ഔഗ്‌സ്ബുർഗ് രൂപതയിൽ സേവനം അനുഷ്ഠിക്കന്ന 'ജോസ് പാര്യത്തറ' അച്ചനുമാണ് ധ്യാനം നയിക്കുന്നത്.

ജീവിത നവീകരണത്തിനും, ആത്മീയ ജീവിതത്തിനു ഉണർവ് പകരുന്നതിനും അതുവഴിയായി ഒത്തിരി ജീവിതാനുഭവങ്ങൾ പ്രാപിക്കുന്നതിനും, മറ്റുള്ളവരിലേക്ക് പകർന്നു നല്കുന്നതിനുമായി ഏവരെയും ദൈവനാമത്തിൽ സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

[ദൂരെ നിന്നും വരുന്നവർക്ക്, പ്രത്ത്യേകം താമസം, സൗകര്യങ്ങൾ നൽകുന്നതാണ്]
-ജോസ് കുഴിപ്പിള്ളി വർഗീസ് (പ്രസിഡന്റ്. ഹാൻനോഫർ മലയാളീസ് )
017656952853
-ജിൻസി ഷിജു (വൈസ്. പ്രസിഡന്റ് )
-017698899897
-സുനീഷ് കളത്തിൽ പറമ്പിൽ (പ്രോഗ്രാം കമ്മിറ്റി )
015127917786

ധ്യാന സ്ഥലം :
Im Langen Mühlenfeld 19
31303 Burgdorf , Hannover