തിരുവനന്തപുരം: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ സ്വാമി ഭദ്രാനന്ദ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു, ആത്മീയതയുടെ പേരിൽ ജീവിക്കുന്ന മതനേതാക്കൾ സ്വർഗ്ഗത്തെ കുറിച്ച് വിവരിച്ചു വിശ്വാസികളെ കൊതിപ്പിക്കുകയും, നരകത്തെ കുറിച്ച് പറഞ്ഞു പേടിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ഭദ്രാനന്ദ് പറഞ്ഞു.

സ്വാമി ഭദ്രാനന്ദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

'ശ്രീദേവിയുടെ മരണത്തിൽ ദുഃഖിക്കുന്നവരോട് മരണത്തെക്കുറിച്ച് രണ്ടുവാക്ക്'

നമ്മുടെ ജീവിതം ഒരു അഗർബത്തിപോലെയാണ്. അഗർബത്തിയുടെ സുഗന്ധപുക എപ്രകാരമാണോ അന്തരീക്ഷത്തിൽ അപ്രത്യക്ഷമാവുന്നത് അപ്രകാരം നമ്മുടെ ശരീരവും പ്രപഞ്ചത്തിൽ ലയിച്ചുചേരും. എന്നാൽ, ചില ദിവസങ്ങളിലും പ്രത്യേക സാഹചര്യങ്ങളിലും മരണപ്പെടുന്ന അല്ലെങ്കിൽ കൊല്ലപ്പെടുന്ന ശരീരത്തിന്റെ ആത്മാക്കൾ ഭൂമിയിൽ തന്നെ അലഞ്ഞു തിരിയുകയും ഇത് തങ്ങൾക്ക് അനുയോജ്യമായ മറ്റു ശരീരങ്ങളിൽ പ്രവേശിക്കുകയും അല്ലെങ്കിൽ സ്വാധീനിക്കുകയും ചെയ്യുന്നു. ചില ആത്മാക്കളുടെ സാന്നിധ്യം ഗുണമായും ചിലത് ദോഷമായി ഭവിക്കുകയും ചെയ്യും. ഇതിനെ കുറിച്ച് വിവരിക്കാൻ തുടങ്ങിയാൻ ഇവിടെയൊന്നും അവസാനിക്കില്ല. അഘോരികൾക്കും, യുക്തിപൂർവ്വമുള്ള മാന്ത്രിക മേഖലകൾ കൈകാര്യം ചെയ്യുന്നവർക്കും, പാരാസൈക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്കും ഇതുസംബന്ധിച്ച് പലകാര്യങ്ങളും പറഞ്ഞുതരാൻ കഴിയും.

അതേസമയം, ശാസ്ത്രത്തേയും, സത്യത്തേയും അംഗീകരിക്കാനുള്ള ബുദ്ധി മനുഷ്യനിൽ കുറവാണ്, ഇതിന് പ്രധാന കാരണം മനുഷ്യന്റെ വിവരമില്ലായ്മ തന്നെയാണ്. ഒരു ഉദാഹരണം :- പ്രപഞ്ചത്തിൽ സ്വർഗ്ഗവും, നരകവുമില്ലെന്ന സത്യം യഥാർത്ഥ ആത്മീയ ജ്ഞാനികൾക്ക് മാത്രം അറിയുന്ന ഒരു പരാപിരാതി രഹസ്യമാണ്. അതേസമയം, ആത്മീയതയുടെ പേരിൽ ജീവിക്കുന്ന മതനേതാക്കൾ എന്താണ് സമൂഹത്തെ പഠിപ്പിക്കുന്നത് ? സ്വർഗ്ഗത്തെ കുറിച്ച് വിവരിച്ചു വിശ്വാസികളെ കൊതിപ്പിക്കുകയും, നരകത്തെ കുറിച്ച് പറഞ്ഞു പേടിപ്പിക്കുകയും ചെയ്യുകയല്ലേ ഇക്കൂട്ടർ ? വളരെ വിചിത്രമായ ഒരു കാര്യമാണ് പുരോഹിതവർഗ്ഗം ചെയ്തുവരുന്നത്, തങ്ങൾ ഒരിക്കൽപ്പോലും കാണാത്ത സ്വർഗ്ഗത്തേയും, നരകത്തേയും കുറിച്ച് വിവരിക്കുന്നതിൽ എന്താണ് യുക്തി ? എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വർണ്ണിക്കലും, വഞ്ചനയും ചെയ്യുന്നതെന്ന് ഒരിക്കലെങ്കിലും വിശ്വാസികൾ ചിന്തിച്ചിട്ടുണ്ടോ ? പാവം വിശ്വാസികൾ, വഞ്ചിക്കപ്പെടാൻ അവരുടെ ജന്മം ഇനിയും ഈ ഭൂമിയിൽ ബാക്കി.

-സ്വാമി ഭദ്രാനന്ദ്