- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റേയും അമ്മയുടേയും മതവിശ്വാസത്തിന്റെ ഭാഗമായി മുറിച്ചു മാറ്റുന്നത് കുട്ടിയുടെ ശരീര ഭാഗം; വേദന അനുഭവിക്കുന്നത് കുട്ടിക്കാ..; സുന്നത്തിന് കേസും വഴക്കുമൊന്നുമില്ല; അത് മതവിശ്വാസം വൃണപ്പെടുത്തലാണ്; ശ്രീകൃഷ്ണനായി വേഷമിട്ടിട്ട് ആലിലക്കണ്ണനായി കിടത്തിയപ്പോൾ അത് മനുഷ്യാവകാശാ ധ്വംസനവും; ഇത് എന്താകഥ; ഉണർന്ന് ചിന്തിക്കൂ: ചിദാനന്ദപുരിയുടെ 'ധർമ്മ പ്രഭാഷണം' വിവാദത്തിൽ: വിഡിയോ മറുനാടൻ പുറത്തു വിടുന്നു
കാസർഗോഡ്: ബാലാവകാശ കമ്മീഷനേയും കുട്ടികളിലെ സുന്നത്ത് കർമ്മത്തേയും അതി നിശിതമായി വിമർശിച്ച് സ്വാമി ചിദാന്ദപുരിയുടെ ആത്മീയ പ്രഭാഷണം. കൊളത്തൂർ അദ്വൈതാശ്രമത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മാവുങ്കാലിൽ നടത്തിയ ധർമ്മപ്രഭാഷണത്തിലാണ് സ്വാമിയുടെ വിമർശനം. മൂന്ന് വയസ്സുള്ള കുട്ടിയെ അച്ഛന്റേയും അമ്മയുടേയും മതവിശ്വാസ പ്രകാരമാണ് നിർബന്ധിച്ച് സുന്നത്ത് ചെയ്യിക്കുന്നത്. പണ്ടൊക്കെ ഇതിനായി ഒസ്സാൻ വീടുകളിൽ വരുമ്പോൾ കുട്ടികൾ ഓടിപ്പോകാറാണ് പതിവ്. എന്നാൽ ഇപ്പോൾ അത് മാറി. ആശുപത്രികളിലും മറ്റുമായി ഡോക്ടർമാരാണ് നിർവ്വഹിക്കുന്നത്. ശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് കളയുന്നത് മത വിശ്വാസത്തിന്റെ ഭാഗമാണ്. മുതിർന്നവർ നിർബന്ധിച്ച് ചെയ്യിക്കുന്ന ഈ കൃത്യത്തിനെതിരെ ഒരു കേസുമില്ല. നടപടിയുമില്ല. സർവ്വമേഖലയിലും ഇതാണ് സ്ഥിതി. എവിടെയെങ്കിലും തുല്യനീതി വേണ്ടേ? സ്വാമി ചോദിക്കുന്നു. കുട്ടികളെ കൃഷ്ണനായി വേഷം കെട്ടിച്ചതാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നമായി കാണുന്നത്. ശ്രീകൃഷ്ണ ജന്മാഷ്ഠമി ദിവസം ആലിലകണ്ണനായി വേഷം കെട്ടുന
കാസർഗോഡ്: ബാലാവകാശ കമ്മീഷനേയും കുട്ടികളിലെ സുന്നത്ത് കർമ്മത്തേയും അതി നിശിതമായി വിമർശിച്ച് സ്വാമി ചിദാന്ദപുരിയുടെ ആത്മീയ പ്രഭാഷണം. കൊളത്തൂർ അദ്വൈതാശ്രമത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മാവുങ്കാലിൽ നടത്തിയ ധർമ്മപ്രഭാഷണത്തിലാണ് സ്വാമിയുടെ വിമർശനം.
മൂന്ന് വയസ്സുള്ള കുട്ടിയെ അച്ഛന്റേയും അമ്മയുടേയും മതവിശ്വാസ പ്രകാരമാണ് നിർബന്ധിച്ച് സുന്നത്ത് ചെയ്യിക്കുന്നത്. പണ്ടൊക്കെ ഇതിനായി ഒസ്സാൻ വീടുകളിൽ വരുമ്പോൾ കുട്ടികൾ ഓടിപ്പോകാറാണ് പതിവ്. എന്നാൽ ഇപ്പോൾ അത് മാറി. ആശുപത്രികളിലും മറ്റുമായി ഡോക്ടർമാരാണ് നിർവ്വഹിക്കുന്നത്. ശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് കളയുന്നത് മത വിശ്വാസത്തിന്റെ ഭാഗമാണ്. മുതിർന്നവർ നിർബന്ധിച്ച് ചെയ്യിക്കുന്ന ഈ കൃത്യത്തിനെതിരെ ഒരു കേസുമില്ല. നടപടിയുമില്ല.
സർവ്വമേഖലയിലും ഇതാണ് സ്ഥിതി. എവിടെയെങ്കിലും തുല്യനീതി വേണ്ടേ? സ്വാമി ചോദിക്കുന്നു. കുട്ടികളെ കൃഷ്ണനായി വേഷം കെട്ടിച്ചതാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നമായി കാണുന്നത്. ശ്രീകൃഷ്ണ ജന്മാഷ്ഠമി ദിവസം ആലിലകണ്ണനായി വേഷം കെട്ടുന്നത് ഏത് കുഞ്ഞും ആഗ്രഹിക്കുന്നതാണ്. അല്ലാതെ മുതിർന്നവർക്ക് കൊച്ചു കൃഷ്ണനായി വേഷം കെട്ടാനാകുമോ? മുമ്പ് കുട്ടിയായിരുക്കുമ്പോൾ ആലിലക്കണ്ണനായി വേഷം കെട്ടിയത് വയോധികനായാൽ പോലും അത് ഓർമ്മിക്കപ്പെടും. അതിനെതിരെയാണ് ഇപ്പോൾ ബാലാവകാശകമ്മീഷൻ കേസെടുത്തിട്ടുള്ളത്. ഇത് ഹൈന്ദവ സമൂഹത്തിനോടുള്ള നീതി നിഷേധത്തിന്റെ ഉദാഹരണമാണ്.
ധർമ്മശാസ്ത്ര പ്രചാരണം സമൂഹത്തിന് അത്യാവശ്യമായിരിക്കയാണ്. ലോകത്തെ വിചാരശീലമുള്ള സമൂഹം ഭാരതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കാലമാണിത്. അതിനാൽ ധർമ്മശാസ്ത്ര ച്രചാരണം അനിവാര്യമാണ്. അല്ലാത്ത പക്ഷം ഹൈന്ദവ സമൂഹം അപഹസിക്കപ്പെട്ടുകൊണ്ടേയിരിക്കും. അന്ധവിശ്വാസങ്ങളെ യുക്തി ബോധത്തോടെ ചെറുക്കണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും ധർമ്മസംവാദം നടത്തുന്നതിന്റെ ഭാഗമായാണ് ചിദാനന്ദപുരി കാസർഗോഡ് ജില്ലയിലെത്തിയത്.
ആർഎസ്എസുമായി അടുപ്പമുള്ള സന്യാസിയാണ് ചിദാനന്ദപുരി. സി.പി.എം ഇക്കാര്യം പലപ്പോഴും വിവാദമാക്കുകയും ചെയ്തു. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ചിദാനന്ദപുരിയുടെ ആശ്രമത്തിലെത്തിയതും സി.പി.എം വിവാദത്തിലാക്കിയിരുന്നു. ഇത്തരത്തിലെ സ്വാമിയാണ് ഇടത് സർക്കാരിന് നേരെ പരോക്ഷ വിമർശനം ഉയർത്തുന്നത്.