- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി ഹൈന്ദവ വിശ്വാസത്തെയും ആചാരത്തെയും അപമാനിച്ചു; തോമസ് ഐസക് വാമന നിന്ദ നടത്തിയെന്ന ആരോപണവുമായി സ്വാമി ചിദാനന്ദ പുരി
തിരുവനന്തപുരം: മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി തോമസ് ഐസക്ക് മാപ്പുപറയണം എന്നാവശ്യപ്പെട്ട് സ്വാമി ചിതാനന്ദപുരി. ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്ത വീഡിയോയിലൂടെ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഹിന്ദുസമൂഹത്തിന്റെ ശ്രദ്ധയ്ക്കുവേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
'ഹൈന്ദവ വിശ്വാസത്തെ മുഴുവൻ തോമസ് ഐസക്ക് അവഹേളിച്ചിരിക്കുകയാണ്. വാമനൻ മഹാബലിയെ ചതിച്ചെന്നെഴുതാൻ അദ്ദേഹത്തിന് എന്ത് അവകാശമാണ്. ഇത് സഹിക്കാനാവുന്നതിന് അപ്പുറമാണ്. അവഹേളനത്തിൽ അദ്ദേഹം ഹിന്ദുസമൂഹത്തോട് മാപ്പുപറയണം- ചിതാനന്ദപുരി ആവശ്യപ്പെട്ടു. മലയാളികൾക്ക് ഓണാംശസകൾ നേർന്നുള്ള മന്ത്രിയുടെ ട്വീറ്റാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
'ഓണാശംസകൾ. ജാതിയിലോ മതത്തിലോ വിവേചനം കാണിക്കാത്ത മഹാബലിയെ ഞങ്ങൾ ആഘോഷിക്കുന്നു. അദ്ദേഹത്തെ വഞ്ചിച്ച വാമനനെയല്ല.. എന്നായിരുന്നു തോമസ് ഐസക്കിന്റെ ട്വീറ്റ്. വാമനനെ ആക്ഷേപിച്ച തോമസ് ഐസക്ക് മാപ്പുപറണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. വാമനമൂർത്തിയെ ചതിയനാണെന്ന് പറയാൻ ഐസക്കിന് കഴിയുന്നതെന്തുകൊണ്ടാണ്. മറ്റ് മതസ്ഥരോട് ഐസക്കിന് ഈ നിലപാട് എടുക്കാൻ കഴിയുമോയെന്നും കെ.സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.