തിരുവനന്തപുരത്ത് നടന്ന പി.എൻ പണിക്കർ അനുസ്മരണ ചടങ്ങിൽ വിളക്ക് തെളിയിക്കാൻ വിസമ്മതിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അബ്ദുൽ റബ്ബിന് സ്വന്തം രാജ്യത്തിന്റെ പൈതൃകവും സംസ്‌കാര മഹിമയും തിരിച്ചറിഞ്ഞ മമ്മൂട്ടി വിളക്ക് വിഷയത്തിൽ ഉപദേശം നൽകിയതിൽ എന്ത് തെറ്റാനുള്ളത്? മതസഹിഷ്ണുത ഉയർത്തികാട്ടിയ മമ്മൂട്ടിയെ മൗലാനയെന്നും കൊച്ചുരാമനെന്നും സംബോധന ചെയ്തു അദ്ദേഹത്തിനെ അധിക്ഷേപിക്കുകയും മൂഢനായ മന്ത്രിക്ക് പിന്തുണയുമായി അജ്ഞാനിയായ മാദ്ധ്യമ നിരീഷകൻ ഒ. അബ്ദുള്ള തന്റെ ഫേസ് ബുക്കിലൂടെ തുപ്പിയത് വർഗ്ഗീയ വിഷമാണെന്ന് സമൂഹത്തിന് തിരിച്ചറിയാൻ സാധിച്ചു.

ക്രിസ്മസ് വരുമ്പോൾ മിക്കവാറും ഹിന്ദുക്കളുടെ  ഭവനങ്ങളിൽ നക്ഷത്രം തൂക്കുന്നു, അതുപോലെ തന്നെ ഉത്സവകാലങ്ങളിൽ ചില ക്രിസ്തീയ ഭവനങ്ങളിലും മറ്റും നിലവിളക്ക് തെളിയിക്കുന്നു ഇതിനുകാരണം അവർ മതം മാറിയതുകൊണ്ടല്ല, മറിച്ച് നമ്മുടെ സമൂഹം മതേതരമായി കഴിഞ്ഞതുകൊണ്ടാണ്. ഇന്നും പല പുരാതന ഇസ്ലാം കുടുംബങ്ങൾ നിലകൊള്ളുന്നത് പഴയ നമ്പൂതിമാരുടെ ഊജ്ജത്തിലാണെന്ന് അവർ വിശ്വസിക്കുന്നു. യഥാർത്ഥ അറബികൾ ഉൾപ്പെടെ നിലവിളക്കുകൾ കൊളുത്തി തങ്ങളുടെ മതസഹിഷ്ണുത തെളിയിക്കുമ്പോൾ, രണ്ടു തലമുറയുടെ മാത്രം പ്രായമുള്ള സങ്കരജന്തുക്കൾ അതിനെ എതിർക്കുന്നതിന്റെ യുക്തി പിടികിട്ടുന്നില്ല.

ശരീരം മനസ്സ് ആത്മാവ് എന്നിവയുടെ ആയുർ ആരോഗ്യ വിജയത്തിനായുള്ള യോഗയും, അറിവ് ഐശ്വര്യം അഭിവയോധികി എന്നിവയുടെ പ്രതിരൂപമായി കരുതപ്പെടുന്ന നിലവിളക്കുമെല്ലാം ഒരു മതത്തിന്റെ മാത്രം സ്വന്തമല്ല, അതെല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഭാരത സംസ്‌കാരത്തെ അവഗണിക്കുന്നവരെ കേരള സമൂഹം അംഗീകരിക്കാൻ തരമില്ല. വിളക്ക് തെളിയിക്കുന്നതിന് ഇസ്ലാം എതിരല്ല. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി മജീദും, മുസ്ലിം ലീഗ് എംഎ‍ൽഎയുമായ കെ.എൻ.എ ഖാദറും മറ്റും വിളക്കിനെ സ്വാഗതം ചെയ്തു മതസഹിഷ്ണുതയെ ഉയർത്തി കാട്ടുമ്പോൾ, അറിവിന്റെ മന്ത്രി കസേരയിലിരിക്കുന്ന അബ്ദുൽ റബ്ബ് എന്തുകൊണ്ട് തിരിച്ചറിവിന്റെ ഉയരങ്ങളിലേക്ക് വരുന്നില്ല?

നിലവിളക്ക് ഒരു മതത്തിന്റെ ചിഹ്നമല്ലെന്ന് അന്ധവിശ്വാസികൾ തിരിച്ചറിയണം. അല്പബുദ്ധികളായവരുടെ ജല്പനങ്ങൾ കൊണ്ടൊന്നും രാജ്യത്തെ മതസഹിഷ്ണുതയെ തകർക്കാൻ സാധിക്കില്ല. തികഞ്ഞ ബഹുമാനത്തോടെ എല്ലാ മതങ്ങളുടേയും ആരാധന വേളയിൽ, നെഞ്ചിൽ കൈവച്ച് ഭക്തിയോടെ ദൈവമേയെന്ന്! വിളിക്കുന്ന നാനമതസ്തർ ഒന്നായി ജീവിക്കുന്ന നമ്മുടെ രാജ്യത്തെ മത സഹിഷ്ണുത ആഗ്രഹിക്കുന്നവരാണ് വിളക്ക് തെളിയിക്കുന്നതിനെ അനുകൂലിക്കുന്നത്. ഇന്ത്യയിൽ മാത്രമേ മറ്റൊന്നിനെ താനായി കണ്ടു ബഹുമാനിക്കുന്ന മതസഹിഷ്ണുത കാണാൻ സാധിക്കുകയുള്ളൂ. ഈ പറഞ്ഞതിനെ കുറിച്ച് മതസൗഹാർദ ബുദ്ധി ജീവികൾ എങ്ങനെ വിലയിരുത്തുന്നു ?

കേരളത്തിൽ അറബിക്ക് സർവകലാശാല തുടങ്ങാൻ മുസ്ലിംലീഗ് ധനമന്ത്രി മാണിയെ പൊറുതിമുട്ടിക്കുന്നു. അഴിമതി നടത്തി ഖജനാവ് കാലിയാക്കിയ മാണി, അറബിക്ക് സർവകലാശാല തുടങ്ങാനുള്ള ധനം ഖജനാവിലില്ലെന്ന്! പറഞ്ഞു കൈയൊഴിയാൻ ശ്രമിച്ചപ്പോൾ, അറുന്നൂറ് കോടി രൂപ ലീഗ് പിരിച്ച് നൽകാമെന്നും പറഞ്ഞു. എന്നാൽ സർവകലാശാലയുടെ തുടർന്നുള്ള നടത്തിപ്പിനായി എന്താണ് ചെയ്യുക എന്ന മാണിയുടെ ചോദ്യത്തിന് മറുപടിയായി പത്തുവർഷത്തെ സർവകലാശാലയുടെ നടത്തിപ്പിനുള്ള തുകയും മുസ്ലിം വിഭാഗം വഹിക്കുമെന്നാണ് ലീഗ് പറഞ്ഞത്. അങ്ങനെയൊരു സർവകലാശാല വന്നാൽ, നാട്ടിലെ സർവ്വ മുട്ടുകാലി സാഹിബുമാരും പ്രൊഫസ്സറായി മാറും.