- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുത്തത് മുൻ സെക്യൂരിറ്റി ജീവനക്കാരനായ മോഹനനെ; രണ്ട് ദിവസം മുമ്പ് പുറത്താക്കിയ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം; സ്‌കൂൾ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യന്റെ ആശ്രമത്തിലെ അക്രമത്തിലും കൊള്ളിവെപ്പിലും ദുരൂഹതകൾ ഏറുന്നു
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ ഇന്ന് പുലർച്ചെ ഉണ്ടായ അക്രമണത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മുൻ സെക്യൂരിറ്റി ജീവനക്കാരൻ മോഹനനെയാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം മുൻപ് മോഹനനെ ആശ്രമത്തിൽനിന്നു പുറത്താക്കിയിരുന്നു. ഈ പുറത്താക്കലിന് സംഭവവുമായി ബന്ധമുണ്ടോ എന്ന സംശയമാണ് പൊലീസിനുള്ളത്. അതുകൊണ്ട് തന്നെ ദുരൂഹതകൾ നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമത്തിനുനേരെ ശനിയാഴ്ച പുലർച്ചെയാണ് അക്രമം നടന്നത്. രണ്ടു കാറുകൾ തീയിട്ടുനശിപ്പിച്ച അക്രമികൾ പി.കെ. ഷിബു എന്നെഴുതിയ റീത്തും സ്ഥലത്തുവച്ചു. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തിയാണു തീയണച്ചത്. സ്‌കൂൾ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യൻ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമത്തിൽ സർവ്വത്ര ദുരൂഹതകൾ നിലനിൽക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. സംഘപരിവാറിന്റെ ഭീഷണിയുള്ള സന്ദീപാനന്ദഗിരി സിസിടിവി സുരക്ഷയൊരുക്കിയാണ് കുണ്ടമൺ
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ ഇന്ന് പുലർച്ചെ ഉണ്ടായ അക്രമണത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മുൻ സെക്യൂരിറ്റി ജീവനക്കാരൻ മോഹനനെയാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം മുൻപ് മോഹനനെ ആശ്രമത്തിൽനിന്നു പുറത്താക്കിയിരുന്നു. ഈ പുറത്താക്കലിന് സംഭവവുമായി ബന്ധമുണ്ടോ എന്ന സംശയമാണ് പൊലീസിനുള്ളത്. അതുകൊണ്ട് തന്നെ ദുരൂഹതകൾ നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമത്തിനുനേരെ ശനിയാഴ്ച പുലർച്ചെയാണ് അക്രമം നടന്നത്. രണ്ടു കാറുകൾ തീയിട്ടുനശിപ്പിച്ച അക്രമികൾ പി.കെ. ഷിബു എന്നെഴുതിയ റീത്തും സ്ഥലത്തുവച്ചു. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തിയാണു തീയണച്ചത്.
സ്‌കൂൾ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യൻ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമത്തിൽ സർവ്വത്ര ദുരൂഹതകൾ നിലനിൽക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. സംഘപരിവാറിന്റെ ഭീഷണിയുള്ള സന്ദീപാനന്ദഗിരി സിസിടിവി സുരക്ഷയൊരുക്കിയാണ് കുണ്ടമൺകടവിലെ ആശ്രമത്തിൽ കഴിഞ്ഞിരുന്നത്. ഇതിന് നാലു പാടും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അക്രമം നടക്കുമ്പോൾ ഇവയെല്ലാം പ്രവർത്തന രഹിതമായത് അടക്കമുള്ള വിവരങ്ങളാണ് ഈ സംഭവങ്ങളിൽ ദുരൂഹത ജനിപ്പിക്കുന്നത്.
ആശ്രമത്തിന് പിൻഭാഗത്ത് കുളിക്കടവുണ്ട്. കരമനയാറാണ് ഒഴുകുന്നത്. സിസിടിവിയിൽ ദൃശ്യങ്ങൾ വരാത്തവിധം അക്രമികൾ ആറിലൂടെ എത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. അതുകൊണ്ട് തന്നെ പ്രതികളെ കണ്ടെത്തുക ദുഷ്‌കരമാകും. ആശ്രമത്തിലെ സിസിടിവികളിൽ ഒന്നെങ്കിലും പ്രവർത്തിച്ചിരുന്നുവെങ്കിൽ അക്രമികളെ വേഗത്തിൽ പിടികൂടാൻ പൊലീസിന് കഴിയുമായിരുന്നു. ഒന്നിലധികം സിസിടിവികളുണ്ടായിട്ടും പ്രവർത്തിക്കാത്തത് ഇതോടെ നാട്ടുകാർക്കിടയിലും ചർച്ചായവുകയാണ്. തൊട്ടടുത്ത കുണ്ടമൺകടവ് ക്ഷേത്രത്തിൽ സിസിടിവിയുണ്ട്. ഇതിലെ ദൃശ്യങ്ങളിൽ പതിഞ്ഞത് ആശ്രമത്തിന് തൊട്ടടുത്തുള്ള യുവാവിന്റെ ചിത്രമാണ്. തീ പിടിച്ചതറിഞ്ഞ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യുവാവാണ് ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. ഏതായാലും ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ യുവാവിനെ പൊലീസ് ചോദ്യം ചെയ്യും.
കുണ്ടമൺ കടവ് ക്ഷേത്രത്തിലെ സിസിടിവിയിൽ യുവാവ് കുടുങ്ങിയെന്ന സൂചന കിട്ടിയതോടെ ചില ദൃശ്യമാധ്യമങ്ങൾ വിഷ്വൽ കിട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് ഇതിന് തടസം നിന്നിരുന്നു. അതിന് ശേഷം പൊലീസ് ദൃശ്യമെല്ലാം പരിശോധിച്ചു. ഇതിൽ നിന്നാണ് അക്രമിയല്ല ദൃശ്യത്തിൽ പതിഞ്ഞതെന്ന് വ്യക്തമായത്. ആശ്രമ അക്രമികളെ സിസിടിവിയുടെ സഹായത്തോടെ കണ്ടെത്താനാകുമെന്നാണ് പൊലീസ് തുടക്കത്തിൽ പ്രതീക്ഷിച്ചത്. ഇതാണ് സിസിടിവിയുടെ പ്രവർത്തനരഹിതമെന്ന വെളിപ്പെടുത്തലോടെ പൊളിയുന്നത്. ആശ്രമത്തിന് സെക്യൂരിറ്റിയും ഉണ്ടായിരുന്നു. എന്നാൽ അക്രമം നടക്കുമ്പോൾ സെക്യൂരിറ്റിയും ഇല്ലായിരുന്നു. ഇയാൾ രണ്ട് ദിവസം മുമ്പ് പിണങ്ങിപോയെന്നാണ് സന്ദീപാനന്ദഗിരി പൊലീസിനോട് പറയുന്നത്.
സ്ഥിരമായി ആശ്രമത്തിൽ സെക്യൂരിറ്റി ഉണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. സെക്യൂരിറ്റി ഇല്ലാത്തതിൽ നാട്ടുകാർക്ക് സംശയവുമുണ്ട്. 24 മണിക്കൂറും ആശ്രമത്തിലെ സിസിടിവി പ്രവർത്തിച്ചിരുന്നു. പുറകിലെ കുളിക്കടവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയരുകയും ചെയ്തു. കുളിക്കടവിലെ സിസിടിവി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം പോലും ആശ്രമ അധികാരികൾ അംഗീകരിച്ചിരുന്നില്ല. സ്വാമിക്കുള്ള സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നിട്ടും സിസിടിവി കാർ കത്തിക്കാനെത്തിയ അക്രമികളെത്തിയപ്പോൾ പ്രവർത്തിച്ചില്ലെന്നതാണ് ദുരൂഹത കൂട്ടുന്നത്. തൊട്ടടുത്തുള്ള ഗ്രൗണ്ടിലെ നീക്കങ്ങൾ അറിയാനും സിസിടിവി ഉണ്ട്. കളിക്കാൻ നാട്ടുകാരെത്തുമ്പോൾ ഇതിന്റെ പേരിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ ശബരിമല വിഷയത്തിൽ കൈരളി ടി.വിയിൽ ചർച്ച ഉണ്ടായിരുന്നു.' ഞാൻ മലയാളി'. സ്വാമി അതി ശക്തമായി സംഘപരിവാർ ശക്തികളുടെ അജണ്ടയ്ക്കെതിരെ പ്രതികരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സ്വാമിയുടെ ആശ്രമത്തിന് നേരെ ആക്രമണം അരങ്ങേറിയത്.