- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി ഉദിത് ചൈതന്യയുടെ ആത്മീയ പ്രഭാഷണ പരമ്പര രണ്ടാം ദിവസം ഡാലസിൽ
ഡാലസ്: വടക്കെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സഞ്ചരിച്ച് ആത്മീയ പ്രഭാഷണം നടത്തുന്ന സ്വാമി ഉദിത് ചൈതന്യ ഡാലസിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര നടത്തുന്നു. 11–ാം തീയതി തുടങ്ങി രണ്ടാം ദിവസമായ 12–ാം തീയതി ‘ജീവിത വിജയ രഹസ്യം ശിരയി'ലൂടെ എന്ന വിഷയത്തെപ്പറ്റി അതിഗഹനമായ ഗീതയിലെ മനഃശാസ്ത്രപരമായ തത്വങ്ങൾ ലളിതമായ ഭാഷയിൽ ശ്രോതാക്
ഡാലസ്: വടക്കെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സഞ്ചരിച്ച് ആത്മീയ പ്രഭാഷണം നടത്തുന്ന സ്വാമി ഉദിത് ചൈതന്യ ഡാലസിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര നടത്തുന്നു. 11–ാം തീയതി തുടങ്ങി രണ്ടാം ദിവസമായ 12–ാം തീയതി ‘ജീവിത വിജയ രഹസ്യം ശിരയി'ലൂടെ എന്ന വിഷയത്തെപ്പറ്റി അതിഗഹനമായ ഗീതയിലെ മനഃശാസ്ത്രപരമായ തത്വങ്ങൾ ലളിതമായ ഭാഷയിൽ ശ്രോതാക്കളുടെ ഹൃദയത്തിൽ സ്പർശിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു.
ആത്മീയ പ്രഭാഷണത്തിൽ അതുല്ല്യ പ്രതിഭയായ സ്വാമിജി, ഭാരതീയ സംസ്കൃതിയുടെ ആമൂല്യ തത്വങ്ങൾ അനായാസേന കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കുന്നു. പ്രാർത്ഥനാ മന്ത്രങ്ങളോടെ തുടങ്ങുന്ന പ്രഭാഷണം, രണ്ടു മണിക്കൂറോളം നീണ്ടു നിൽക്കുന്നു. മെഡിറ്റേഷനോടെ അവസാനിക്കുന്ന പ്രഭാഷണ വേദി 6709 EAGLE POINT, PLANO, TX- ലാണ്. താൽപര്യമുള്ളവർ വൈകിട്ട് 7 മുതൽ തുടങ്ങുന്ന ചടങ്ങുകളിൽ പങ്കെടുക്കാവുന്നതാണ്.
ദീപക് :
972 793 2151 FREE രാധാ നായർ :
972 998 3366 FREE



