- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാർക്കുവുമായി ലൈംഗികത ആത്മാവിനുള്ള രോഗനിവാരണം! യോഗസ്സനങ്ങൾക്കിടയിൽ അനുവാദമില്ലാതെ യുവതികളുടെ ശരീരത്തെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുക, കൈ കടത്തുക, ആലിംഗനം ചെയ്യുക എന്നിവ പതിവ്; എതിർത്താൽ നിങ്ങൾക്ക് എന്തു വേണമെന്ന് തനിക്കറിയാമെന്ന് മറുപടിയും; ഇന്ത്യ നാടുകടത്തിയ യോഗാഗുരു തായ് ലന്റിലും നേരെയായില്ല; റുമേനിയക്കാരൻ വിവേകാനന്ദ സരസ്വതി വീണ്ടും കുടുങ്ങി
ബാങ്കോക്ക്: ഇന്ത്യയിൽ നിന്നും നാടുകടത്തിയ യോഗാഗുരു തായ് ലന്റിൽ എത്തിയിട്ടും നേരെയായില്ല. അവിടേയും ലൈംഗികാതിക്രമത്തിന് കേസ്. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരിൽ ഇന്ത്യയിൽ അറിയപ്പെട്ടിരുന്ന റൊമാനിയക്കാരനായ നാർസിസ് ടാർക്കോയ്ക്കെതിരെയാണ് കേസ്. യോഗ സെന്ററിലെത്തുന്ന സ്ത്രീകളെ സെക്സിലേർപ്പെടാൻ നിർബന്ധിക്കുകയും സമ്മതിക്കാത്തവരെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്ന യോഗാഗുരവായിരുന്നു ഇന്ത്യയിൽ ഇയാൾ. തായ്‌ലന്റിലും ഇത് തുടർന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 വനിതാടൂറിസ്റ്റുകളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകൾ പുരുഷന് കീഴിൽ നിൽക്കേണ്ടവരാണെന്നും ഫെമിനിസം മണ്ടൻ ആശയമാണെന്നും മറ്റുമാണ് മറ്റുമാണ് ടാർക്കൂ അഗാമയിൽ പഠിപ്പിച്ചിരുന്നത്. യോഗ ക്ലാസിനെത്തുന്ന സ്ത്രീകളുടെ മനസ്സ് മാറ്റി താനുമായി സെക്‌സിലേർപ്പെടാൻ നിർബന്ധിക്കുകയാണ് രീതി. അതിന് തയ്യാറല്ലാത്തവരെ ബലാത്സംഗം ചെയ്യും. ആത്മീയ പ്രഭാഷണങ്ങൾ നടത്തുന്നതിനിടെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി മൂന്ന്സ്ത്രീകൾ പരാതി കൊടുത്തതോടെയാണ് ഇയാൾ ക
ബാങ്കോക്ക്: ഇന്ത്യയിൽ നിന്നും നാടുകടത്തിയ യോഗാഗുരു തായ് ലന്റിൽ എത്തിയിട്ടും നേരെയായില്ല. അവിടേയും ലൈംഗികാതിക്രമത്തിന് കേസ്. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരിൽ ഇന്ത്യയിൽ അറിയപ്പെട്ടിരുന്ന റൊമാനിയക്കാരനായ നാർസിസ് ടാർക്കോയ്ക്കെതിരെയാണ് കേസ്. യോഗ സെന്ററിലെത്തുന്ന സ്ത്രീകളെ സെക്സിലേർപ്പെടാൻ നിർബന്ധിക്കുകയും സമ്മതിക്കാത്തവരെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്ന യോഗാഗുരവായിരുന്നു ഇന്ത്യയിൽ ഇയാൾ. തായ്‌ലന്റിലും ഇത് തുടർന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 വനിതാടൂറിസ്റ്റുകളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകൾ പുരുഷന് കീഴിൽ നിൽക്കേണ്ടവരാണെന്നും ഫെമിനിസം മണ്ടൻ ആശയമാണെന്നും മറ്റുമാണ് മറ്റുമാണ് ടാർക്കൂ അഗാമയിൽ പഠിപ്പിച്ചിരുന്നത്.
യോഗ ക്ലാസിനെത്തുന്ന സ്ത്രീകളുടെ മനസ്സ് മാറ്റി താനുമായി സെക്‌സിലേർപ്പെടാൻ നിർബന്ധിക്കുകയാണ് രീതി. അതിന് തയ്യാറല്ലാത്തവരെ ബലാത്സംഗം ചെയ്യും. ആത്മീയ പ്രഭാഷണങ്ങൾ നടത്തുന്നതിനിടെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി മൂന്ന്സ്ത്രീകൾ പരാതി കൊടുത്തതോടെയാണ് ഇയാൾ കുടുങ്ങിയത് ലൈംഗിക അതിക്രമവും മാനഭംഗവുമാണ് ചുമത്തിയിരിക്കുന്ന കുറ്റം. യു.കെ, ഓസ്ട്രേലിയ, ബ്രസീൽ, യു.എസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സ്വാമിക്കെതിരെ ലൈംഗികാതിക്രമക്കുറ്റം ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരിൽ നേരത്തേ ഇന്ത്യയിലായിരുന്നു ടാർക്കോ പ്രവർത്തിച്ചിരുന്നത്. വിസ റദ്ദാക്കപ്പെട്ടതോടെയാണ് ഇയാൾ 2003ൽ ഋഷികേശിൽ നിന്നുമാണ് തായ്ലൻഡിലേക്ക് കടന്നത്.
15 വർഷമായ തായ്ലൻഡിൽ അഗാമ യോഗ സെന്റർ കേന്ദ്രീകരിച്ച് ക്ലാസുകളെടുക്കുകയും ചികിത്സ നടത്തി വരികയുമായിരുന്ന നാർസിസ് ടാർക്കോയ്ക്കെതിരെ മുപ്പതിലധികം സ്ത്രീകളുടെ പരാതിയുണ്ട്. 2003 മുതൽ ടാർക്കോയുടെ നേതൃത്വത്തിൽ യോഗ സെന്റർ കേന്ദ്രീകരിച്ച് സെക്സ് നെറ്റ് വർക്ക് നടക്കുകയാണെന്നാണ് ഇവർ പറയുന്നത്. യോഗസ്സനങ്ങൾക്കിടയിൽ അനുവാദമില്ലാതെ യുവതികളുടെ ശരീരത്തെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുക, കൈ കടത്തുക, ആലിംഗനം ചെയ്യുക തുടങ്ങിയ പ്രവർത്തികൾ ചെയ്യും. ആരെങ്കിലും എതിർത്താൽ നിങ്ങൾക്ക് എന്തു വേണമെന്ന് തനിക്കറിയാമെന്നും അവരോട് പറയും. യോഗസ്സെന്ററിലെ പുരുഷ സ്ത്രീ വിഭാഗങ്ങളിൽ പെടുന്നവർക്കും ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.
ടാർക്കുവുമായി ലൈംഗികതയിൽ ഏർപ്പെട്ടാൽ രോഗം ഭേദമാകുമെന്നാണ് യോഗാ സ്‌കൂളിലെ ഡോക്ടർ പോലും പ്രചരിപ്പിക്കുന്നത്. ആഴ്ചയിൽ അഞ്ചു പങ്കാളികളെങ്കിലുമായി ലൈംഗികതയിൽ ഏർപ്പെടണമെന്നാണ് ടാർക്കൂ തന്റെ വനിതാശിഷ്യരെ പഠിപ്പിച്ചിരുന്നത്. സീനിയർ സ്റ്റാഫുകളായ സ്ത്രീകൾ പോലും ടാർക്കുവുമായി ലൈംഗികതയ്ക്ക് നിർബ്ബന്ധിക്കുമെന്ന് ഏഴു വർഷം ഇവിടെ യോഗ പഠിച്ച കനേഡിയൻ യുവതി പരാതിയിൽ പറയുന്നു. ആത്മാവിനുള്ള രോഗനിവാരണം എന്നായിരുന്നു ടാർക്കൂ ലൈംഗിക ചൂഷണത്തിന് ഫ്ളാവിയയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ടാർക്കൂ സ്വന്തം ലൈംഗികത ലക്ഷ്യമിട്ട് ചെയ്യുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെ ഫ്ളാവിയ അവസാനിപ്പിച്ചു.
തടിച്ച ശരീരമുള്ള ടാർക്കൂവുമായി ലൈംഗികതയ്ക്ക് ഒരു താൽപ്പര്യം ഇല്ലായിരുന്ന തന്നെ ആരോഗ്യ പരിപാലനത്തിന് അത്യന്താപേക്ഷിതം എന്നു പറഞ്ഞ് സ്‌കൂളിലെ സീനിയർ ടീച്ചർമാർ നിർബ്ബന്ധിപ്പിച്ചാണ് ടാർക്കുവിന് വഴങ്ങിക്കൊടുപ്പിച്ചതെന്ന് വിശദീകരിക്കുന്ന പരാതിയും പൊലീസിന് കിട്ടിയിട്ടുണ്ട്. വർഷങ്ങളായി ടാർക്കൂവിന്റെ ലൈംഗിക പങ്കാളിയായിരുന്ന ഇവർ യോഗാ സെന്ററിൽ നടക്കുന്നത് ലൈംഗികത തന്നെയാണെന്ന് പറയുന്നു. കൊഹ് ഫാൻഗൻ ദ്വീപിലെ അഗാമ യോഗാ കേന്ദ്രത്തിൽ ജ്ഞാനോദയം വാഗ്ദാനം ചെയ്ത് നൂറു കണക്കിന് സ്ത്രീകളെ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചത്.
എന്നാൽ ആരോപണം യോഗാ സെന്റർ നിഷേധിച്ചു. നേരത്തേ ബലാത്സംഗത്തിന്റെ പേരിൽ ആരോപണം നേരിട്ട രണ്ടു സീനിയർ അദ്ധ്യാപകന്മാരെ പുറത്താക്കുക പോലും ചെയ്തിട്ടുണ്ടെന്നാണ് യോഗസ്സെന്റർ പറയുന്നത്. 2003 മുതൽ തായ്ലന്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഗാമാ യോഗാ സ്‌കൂൾ താന്ത്രിക് യോഗയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. തായ്ലന്റിന് പുറമേ ഇന്ത്യ, കൊളംബിയ, ഓസ്ട്രിയ തുടങ്ങിയ ഇടങ്ങളിലായി യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും വർഷം തോറും ആയിരക്കണക്കിന് പേരെയാണ് സ്വാഗതം ചെയ്യുന്നത്. മനപ്പൂർവ്വം കരി വാരിത്തേക്കാൻ പുറത്ത് നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ആരോപണങ്ങളെന്നാണ് യോഗാ സെന്റർ പറയുന്നത്.