- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി മഠത്തിലെ സ്വാമി കരുണാനന്ദ സമാധിയായി; അന്ത്യം ശിവഗിരി എസ്എൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ
വർക്കല: ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം സ്വാമി കരുണാനന്ദ (85) സമാധിയായി. ചികിത്സയിലിരിക്കെ ശിവഗിരി എസ്എൻ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സമാധി.
കരുനാഗപ്പള്ളി തഴവ ചെറുവെള്ളയിൽ പരേതരായ പത്മനാഭൻ-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ അഞ്ചാമത്തെ മകനായ സ്വാമി കരുണാനന്ദയുടെ പൂർവാശ്രമത്തിലെ പേര് കരുണാകരൻ എന്നാണ്. മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയിൽ നിന്നാണു സന്യാസം സ്വീകരിച്ചത്.
തൃശൂർ കൂർക്കഞ്ചേരി രാമാനന്ദാശ്രമത്തിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സമാധിയിരുത്തൽ ചടങ്ങുകൾ ശിവഗിരി സമാധിപറമ്പിൽ നടന്നു. മോക്ഷപ്രാർത്ഥന 18നു നടക്കും.
Next Story