സ്വാൻസി: ലോകമെങ്ങും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആഘോഷലഹരിയിൽ മുഴുകിയിരിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ സ്വാൻസിയിലെ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. സ്വാൻസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷിക്കുന്നതിനും പുതുവത്സരത്തെ വരവേൽക്കുന്നതിനും വിപുലമായ ഒരുക്കങ്ങൾ ആണ് നടന്ന് വരുന്നത്. സ്വാൻസി മലയാളികളുടെ വിവിധ ആഘോഷങ്ങൾക്ക് വേദിയായിട്ടുള്ള പോണ്ടിലിവ് വില്ലേജ് ഹാൾ തന്നെയാണ് ഈ വർഷത്തെ ന്യൂ ഇയർ പ്രോഗ്രാമിന് വേദിയാകുന്നത്.

സ്വാൻസി മലയാളികൾക്കിടയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ പ്രോഗ്രാമുകൾ തന്നെയായിരിക്കും ഇത്തവണത്തെ ആഘോഷങ്ങളിലെ മുഖ്യ ആകർഷണം. പാട്ടുകളും, ഡാൻസുകളും മറ്റ് കലാരൂപങ്ങളും അരങ്ങിൽ വിസ്മയം തീർക്കുന്നത് കൂടാതെ മറ്റ് നിരവധി സർെ്രെപസ് പ്രോഗ്രാമുകളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വിഭവ സമൃദ്ധമായ ന്യൂ ഇയർ ഡിന്നർ ആയിരിക്കും മറ്റൊരു പ്രത്യേകത. മൂന്നിന് വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പുതുവത്സരാഘോഷങ്ങളിലേക്ക് മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.