സ്വാൻസി: അവിസ്മരണീയമായ പ്രോഗ്രാമുകളും ക്രിസ്തുമസ് നേറ്റിവിറ്റി കൺസെർട്ടും ന്യൂഇയർ ഡിന്നറും ഒക്കെയായി സ്വാൻസിയിലെ മലയാളികൾ സ്വാൻസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസും ന്യൂ ഇയറും സംയുക്തമായി ആഘോഷിച്ചു. ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ആരംഭിച്ച കലാവിരുന്നും സ്‌റ്റേജ് പ്രോഗ്രാമുകളും രാവേറെ ചെന്നാണ് അവസാനിച്ചത്. അസോസിയേഷനിലെ നാൽപ്പതോളം കുട്ടികൾ ചേർന്നവതരിപ്പിച്ച ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേ അത്യാകർഷകമായിരുന്നു.

കലാപരിപാടികൾക്ക് മുന്നോടിയായി നടന്ന പൊതുയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോജി ജോസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ബിജു വിതയത്തിൽ സ്വാഗതം ആശംസിച്ചു. യുക്മ നാഷണൽ സെക്രട്ടറി ബിൻസു ജോൺ, അസോസിയേഷൻ രക്ഷാധികാരി പീറ്റർ ബാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ജേക്കബ് ജോൺ, അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായ ജിജി ജോർജ്ജ്, സെക്രട്ടറി ജിനോ ഫിലിപ്പ്, ട്രഷറർ റെജി ജോസഫ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തിനു ശേഷം നടന്ന ക്രിസ്തുമസ് കൺസർട്ട് കാണികളുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി.

നാല്പതോളം കുട്ടികളെ മനോഹരമായി പരിശീലിപ്പിച്ചെടുത്ത ബിജു മാത്യു, ജിജി ജോർജ്ജ്, ബിനോജി ആന്റണി, ജീന സെബാസ്റ്റ്യൻ എന്നിവരെ എല്ലാവരും അഭിനന്ദിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങളും, സംഗീതപരിപാടികളും ഏവരും മനം നിറയെ ആസ്വദിക്കുകയുണ്ടായി. രുചിയേറിയ പുതുവത്സര ഡിന്നറിനു ശേഷം വളരെ മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ച അനുഭൂതികളും ഏറ്റു വാങ്ങിയാണ് ഏവരും സ്വഭവനങ്ങളിലേക്ക് യാത്രയായത്.

 

ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/media/set/?set=a.770434139709632.1073741843.390912380995145&type=1