ദുബൈ: ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നാട്ടിൽ നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി 18നു വൈകുന്നേരം 3 മണിക്ക് മണ്ഡലം മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ ഉപ്പള സി.എച്ച്.സൗധം ഓഡിറ്റൊറിയത്തിൽ  സാന്ത്വനസ്പർശം 2015 പരിപാടി സംഘടിപ്പിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമ്മാണം, മാംഗല്യം എന്നീ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് മണ്ഡലം പരിധിയിലെ ജാതി മത ഭേതമന്യേ നാൽപ്പതോളം നിർധന കുടുംബങ്ങൾക്കുള്ള  സാമ്പത്തിക സഹായം ഈ പരിപാടിയിൽ വിതരണം ചെയ്യും. മേർക്കളയിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മക്കുള്ള രണ്ടാം ഘട്ട ഫണ്ടും ഇതേ വേദിയിൽ ബന്ധപെട്ടവർക്ക് കൈമാറും. തുടർന്ന് പാണക്കാട് സെയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും നടക്കും. ദുബൈ കെ.എം.സി.സി. സംസ്ഥാന കാര്യദർശി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തും.