പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപെട്ട കുടുംബങ്ങൾക്കും, പ്രളയക്കെടുതിയിൽ ഭാഗീകമായും പൂർണ്ണമായും വീടുകൾ തകർന്നുപോയവർക്കും വേണ്ടുന്ന സഹായങ്ങൾ ഉൾപ്പടെ ഒരു പുതുകേരളം കെട്ടിപ്പടുക്കാനായുള്ള തീവ്രശ്രമത്ത്‌ന്റെ ഭാഗമാകാൻ സീറോമലബാർ അയർലണ്ടിന്റ് നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ഡബ്ലിനിൽ രണ്ട് സ്റ്റേജ് ഷോകൾ നടത്തുന്നു.

നവംബർ 10നു താല കിൽനമാന ഫാമിലി റിക്രിയേഷൻ സെന്ററിലും നവംബർ 17ന് ഡൺബോയൻ കമ്മ്യുണിറ്റി ഹാളിലും വൈകിട്ട് 6 മണിക്ക് ഡബ്ലിൻ തപസ്യയുടെ പ്രശസ്ത നാടകം 'ലോസ്റ്റ് വില്ല', അനുഗ്രഹീത ഗായകർ നയിക്കുന്ന ഗാനമേള, നൃത്തശിൽപം എന്നീ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള സ്റ്റേജ് ഷോകളും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകളും ഒരുക്കിയിരിക്കുന്നു.

സലിൻ ശ്രീനിവാസ് രചിച്ച് ബിനു ആന്റണിയും തോമസ് ആന്റണിയും ചേർന്ന് സംവിധാനം നിർവഹിച്ച 'ലോസ്റ്റ് വില്ല' വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്നു. പൂർണ്ണമായും അയർലണ്ടിൽ ഒരുക്കിയ ഈ നാടകം അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വിജയകരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗാനരചന ജെസ്സി ജേക്കബും സംഗീതം സിംസൺ ജോണും നിർവഹിച്ചിരിക്കുന്ന 'ലോസ്റ്റ് വില്ല'യിൽ ഡബ്ലിനിലെ പ്രശസ്ത നടീനടന്മാർ അഭിനയിക്കുന്നു.സാന്ത്വനം 2018' ലേക്ക് അയർലണ്ടിലെ എല്ലാ നല്ലവരായ കലാസ്‌നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.