- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബിൻസിനെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി; സരിത്തിനേയും സ്വപ്‌നയേയും ഒരു ദിവസം ചോദ്യം ചെയ്യാൻ അനുമതി; സ്വർണ്ണ കടത്തിൽ അന്വേഷണം ഡോളർ കടത്തിലെ സത്യം കണ്ടെത്താൻ
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ. ഹമീദിനെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി. സാമ്പത്തിക കുറ്റവിചാരണ കോടതി കസ്റ്റംസ് ആവശ്യപ്പെട്ട പത്തുദിവസത്തെ കസ്റ്റഡി അനുവദിച്ചിരുന്നു. അതിനിടെ സ്വർണം-ഡോളർക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും പി.എസ്. സരിത്തിനെയും വീണ്ടും കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടി.
റബിൻസിന്റെ മൊബൈൽ ഫോൺ കോൾ ഡേറ്റ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെപ്പേരെ ചോദ്യംചെയ്തിരുന്നു. എന്നാൽ, റബിൻസിനെ ചോദ്യംചെയ്യാൻ സാധിച്ചിരുന്നില്ല. റബിൻസിന്റെ അറസ്റ്റ് ഡിസംബർ 15-നാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. റബിൻസ് ദുബായിലായിരുന്ന സമയത്ത് മൂവാറ്റുപുഴയിൽ കസ്റ്റംസ് പരിശോധനകൾ നടത്തിയിരുന്നു.
ഇതിൽ കണ്ടെത്തിയ വസ്തുതകളുടെ വിശദാംശങ്ങൾ കണ്ടെത്താനാണ് റബിൻസിനെ ചോദ്യം ചെയ്യുന്നത്. സ്വപ്‌നയേയും സരിത്തിനേയും ഒരു ദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്യാനാണ് സാമ്പത്തിക കുറ്റവിചാരണക്കോടതി അനുമതി നൽകിയിരിക്കുന്നത്. കേസുകളുമായി ബന്ധപ്പെട്ട് അടുത്തിടെ ലഭിച്ച ചില മൊഴികൾ, ഇരുവരും നേരത്തേ നൽകിയ മൊഴികളുമായി ചേർന്നു പോകുന്നില്ലെന്ന് കണ്ടതോടെയാണ് കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയത്.
ജയിലിൽ ചോദ്യംചെയ്യുമ്പോൾ വീഡിയോയിൽ പകർത്തണം, ജയിൽ ഉദ്യോഗസ്ഥന്റെ സാന്നിധ്യമുണ്ടാകണം എന്നീ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ