കണ്ണൂർ: കാനറ ബാങ്കിന്റെ കണ്ണൂർ തൊക്കിലങ്ങാടി ശാഖ മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സമഗ്രാന്വേഷണത്തിന് പൊലീസ്. തൃശ്ശൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യാ കാരണം കണ്ടെത്താനാണ് അന്വേഷണം.

ഇന്ന് രാവിലെ തന്നെ സ്വപ്‌ന ബാങ്കിൽ എത്തിയിരുന്നു. അതിന് ശേഷമാണ് തൂങ്ങി മരിച്ചതെന്നാണ് സൂചന. കുടുംബ പ്രശ്‌നമുണ്ടോ എന്ന് കണ്ടെത്താനും അന്വേഷണം തുടരും. ബാങ്കിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും.