കണ്ണൂർ: കുത്തുപറമ്പ് പാലത്തുങ്കരയിൽ ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലിസ്. കുത്തുപറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കുത്തുപറമ്പ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാനറാ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൃശൂർ സ്വദേശി പരേതനായ സാബുവിന്റെ ഭാര്യ കെ.എസ് സ്വപ്ന(42)യെയാണ് ബാങ്കിനുള്ളിലെ മാനേജറുടെ ഓഫിസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പതോടെ ഓഫിസിലെത്തിയ സ്വപ്ന 9.20ഓടെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം.

അസിസ്റ്റന്റ് മാനേജരാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് ഉടൻ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ശരീരത്തിൽ ജീവനുണ്ടോയെന്ന സംശയത്തിൽ കുത്തുപറമ്പ് താലുക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് സ്വപ്ന കുത്തുപറമ്പിലേക്ക് സ്ഥലം മാറി വന്നത്.

രണ്ടു മക്കളുമൊന്നിച്ച് നിർമ്മലഗിരിയിൽ വാടക വീട്ടിലായിരുന്നു താമസം. മാനസിക സമ്മർദ്ദമാണ് മരണകാരണമെന്നാണ് പൊലിസിന്റെ പ്രഥമിക നിഗമനം. കുത്തുപറവ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.