- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിനേയും സരിത്തിനേയും എൻഫോഴ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു; സ്വർണ്ണ കടത്തിൽ ഇഡിയുടേത് അതിനിർണ്ണായക നീക്കം; റിവേഴ്‌സ് ഹവാലയിൽ വ്യക്തത വരുത്തും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനേയും സരിത്തിനേയും എൻഫോഴ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇതിന് ഇന്ന് രാവിലെയാണ് കോടതി അനുമതി നൽകിയത്.
ഇവരെ ജയിലിൽ വച്ച് ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. മൂന്ന് ദിവസം രാവിലെ 10 മുതൽ 4വരെ ചോദ്യം ചെയ്യാം. പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരുപ്രതികളും കസ്റ്റംസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്ന് ഇഡി കോടതിയിൽ പറഞ്ഞു. അനുമതി ലഭിച്ചതിനെ തുടർന്ന് ഇന്ന് തന്നെ ചോദ്യം ചെയ്ത് തുടങ്ങുകയായിരുന്നു.
റിവേഴ്‌സ് ഹാവലയിലും ചോദ്യങ്ങൾ ഉണ്ടാകും. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിനെ കൂടാതെ ഉന്നതർക്ക് പങ്കുണ്ടെന്ന് സ്വപ്നയും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചതായും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ഇരുവരേയും ജയിലിൽ ചോദ്യം ചെയ്യാൻ ഇഡി അനുമതി തേടിയത്.