- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാരിലെ ഉന്നതർ സഞ്ചരിക്കുന്നത് അസാന്മാർഗിക വഴികളിലൂടെ; സ്വപ്നയുടെ രഹസ്യ മൊഴിയിൽ ഒളിഞ്ഞിരിക്കുന്നത് സോളാറിന് സമാനമായ പെണ്ണു കേസോ? ഐ ഫോൺ വിവാദത്തിനൊപ്പം പരിഭാഷകയുടെ വെളിപ്പെടുത്തലുകളിലും വിവിഐപികൾക്ക് അസ്വസ്ഥത; വില കൂടിയ ഫോണിൽ കുരുക്ക് മുറുകുമ്പോൾ
കൊച്ചി: സംസ്ഥാന സർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വർണം-ഡോളർക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇതുള്ളത്. ഈ മൊഴിയുടെ വിശദാംശങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. അതുണ്ടായാൽ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ സോളാർ വിവാദം പോലെ സ്വർണ്ണ കടത്തും മാറും.
അസന്മാർഗിക ആരോപണങ്ങളിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം പലരും ഉണ്ടെന്നാണ് വെളിപ്പെടുത്തൽ. കസ്റ്റംസ് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലും ഇതുസംബന്ധിച്ച പരാമർശമുണ്ട്. ഉന്നതരുടെ നിയമവിരുദ്ധവും അനുചിതവുമായ പ്രവൃർത്തികളെക്കുറിച്ചും അറിയാം. ഉന്നതപദവിയിലുള്ള ചില വ്യക്തികൾ വിവിധ ഇടപാടുകളിലായി കോഴപ്പണം കൈപ്പറ്റിയിട്ടുണ്ട്. ചില ഇടപാടുകളിൽ അറബി പരിഭാഷകയാകാൻ നിർബന്ധിതയായതിനാൽ തനിക്ക് ഇടപാടുകളെക്കുറിച്ച് എല്ലാമറിയാം-എന്നാണ് സ്വപ്‌നയുടെ മൊഴി.
എല്ലാത്തിനും താൻ സാക്ഷിയാണ്. അനധികൃത പണമിടപാടുകളിൽ ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചത് മുൻപ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഇതെല്ലാം നടന്നത് സംസ്ഥാനസർക്കാരിന്റെ വിവധ പദ്ധതികളുടെ മറവിലാണെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഇതെല്ലാം മാപ്പുസാക്ഷിക്ക് വേണ്ടി വെളിപ്പെടുത്തലുകളുടെ സ്വഭാവമുള്ള മൊഴിയായി വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ മൊഴികളിൽ ഉന്നതരിൽ പലരും പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് ഐ ഫോൺ വിവാദം വീണ്ടും എത്തുന്നത്.
ലൈഫ് മിഷൻ ഇടപാടിൽ കോഴയ്ക്കൊപ്പം കൈമാറിയ ഐഫോണുകളിലൊന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചിരുന്നതായി കസ്റ്റംസ്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ നിർമ്മാണക്കരാർ ലഭിച്ച യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു നൽകിയ ആറ് ഐഫോണുകളിൽ ഒന്നാണിതെന്നാണു കസ്റ്റംസ് വാദം. യു.എ.ഇ. കോൺസുലേറ്റിൽ നടന്ന നറുക്കെടുപ്പിൽ നാല് ഫോണുകൾ വിജയികൾക്കു നൽകിയിരുന്നു. താരതമ്യേന വിലകുറഞ്ഞതായിരുന്നു അവ.
വിലയേറിയ രണ്ടെണ്ണത്തിൽ ഒന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു ലഭിച്ചു. അതു പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ കസ്റ്റംസിനു കൈമാറി. അവശേഷിച്ച ഫോണാണു വിനോദിനി ഉപയോഗിച്ചിരുന്നതെന്നാണു കസ്റ്റംസ് കണ്ടെത്തൽ.
മറുനാടന് മലയാളി ബ്യൂറോ