- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21 തവണ സ്വർണം കടത്തിയതിന് തെളിവ് കൊടുത്തില്ലെങ്കിൽ കേസെല്ലാം ആവിയാകും; പൊലീസ് ആക്ടിൽ നിന്ന് വ്യത്യസ്തമാണ് ഇഡിയുടെ കുറ്റസമ്മത മൊഴിയെന്ന വാദവുമായി എൻഫോഴ്സ്മെന്റും; സ്വപ്നയും സന്ദീപും സരിത്തും ശിവശങ്കറും എല്ലാം ആശ്വാസത്തിൽ; വിചാരണ കോടതിയുടെ നിഗമനം ഇഡിക്ക് തിരിച്ചടിയാകുമ്പോൾ
കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കേസുകളിൽ കടത്തു മാത്രമേ നിലനിൽക്കൂവെന്ന് സൂചന. കള്ളപ്പണ ഇടപാടിൽ പ്രതികളായ പി.എസ്. സരിത്, സന്ദീപ് നായർ എന്നിവർക്കു ജാമ്യം അനുവദിച്ച കോടതി ഉത്തരവാണ് ഈ സൂചനകൾ നൽകുന്നത്. എന്നാൽ എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) രജിസ്റ്റർ ചെയ്യുന്ന കേസുകൾ പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു പ്രതികൾക്കു ജാമ്യം അനുവദിച്ചത്. ഇഡി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളുടെ മൊഴികളല്ലാതെ തെളിവു നിയമപ്രകാരം പരിഗണിക്കാവുന്ന രേഖകളില്ലെന്നു കോടതി നിരീക്ഷിച്ചു. ഇത് അന്വേഷണ ഏജൻസിയേയും അത്ഭുതപ്പെടുത്തി.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ വിചാരണക്കോടതി തന്നെ ഇത്തരത്തിൽ നിരീക്ഷണം നടത്തിയത് തിരിച്ചടിയായി എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. പ്രതികൾ സംഘടിതമായി 21 തവണ കള്ളക്കടത്തു നടത്തിയെന്നാണു ഇഡിയടക്കമുള്ള അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇതിന് തൊണ്ടി മുതലോ മറ്റ് തെളിവുകളോ ഇല്ല. മൊഴികളിൽ നിന്നുള്ള സൂചനകൾ വച്ചുള്ള നിഗമനം മാത്രമാണ് എല്ലാം.
പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘങ്ങൾ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇതിൽ കസ്റ്റംസ് സ്വർണം പിടികൂടിയത് ഒരു തവണ മാത്രമാണ്. കേസിലെ മറ്റു പ്രതികളായ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവർക്കു ജാമ്യം ലഭിച്ചു. ഇവരുടെ അതേ പങ്കാളിത്തമാണു സരിത്തിനും സന്ദീപ് നായർക്കും കേസിലുള്ളതെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി ശരിവച്ചിരുന്നു.
സന്ദീപും സരിത്തുമാണ് സ്വർണക്കടത്തിന്റെ സൂത്രധാരന്മാരെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. കേസിന്റെ അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യങ്ങളും കോടതി കണക്കിലെടുത്തു. പ്രതികൾ 21 തവണ സ്വർണം കടത്തിയെന്ന് ഇഡി പറയുമ്പോഴും അതിന് തെളിവ് ഹാജരാക്കാൻ ആയിട്ടില്ല.
പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവ് എവിടെയെന്നും കോടതി ചോദിച്ചു. സന്ദീപ് നായരും സരിതും ആണ് സ്വർണ്ണക്കടത്തിലെ സൂത്രധാരന്മാർ എന്ന് തെളിയിക്കാനും ഇഡിക്ക് കഴിഞ്ഞിട്ടില്ല. വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് ഇഡി അറയിച്ചു. പിഎംഎൽഎ ആക്ട് പ്രകാരം പ്രതികൾ നൽകുന്ന കുറ്റസമ്മത മൊഴിക്ക് എവിടെൻസ് ആക്ട് അനുസരിച്ച് നിയമ സാധുതയുണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
പൊലീസ് ആക്ടിൽ നിന്ന് വ്യത്യസ്തമാണ് ഇഡിക്ക് നൽകുന്ന കുറ്റസമ്മത മൊഴി. മാത്രമല്ല കള്ളപ്പണ ഇടപാടിലെ മറ്റ് തെളിവുകൾ വിചാരണ ഘട്ടത്തിലാണ് കോടതി പരിധോധിക്കേണ്ടതെന്നും ഇഡി വ്യക്തമാക്കുന്നു. ഇതാദ്യമല്ല സ്വർണ്ണക്കടത്തിലെ തെളിവുകളുടെ പേരിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ കോടതികളുടെ വിമർശനം ഉണ്ടാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ