- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമ്മയുടെ കൈപിടിച്ച് ജയിലിൽ നിന്ന് ഇറക്കം; കാത്തു നിന്ന മാധ്യമ പടയ്ക്ക് മുന്നിലൂടെ ഒന്നും മിണ്ടാതെ നടന്ന് കാറിലേക്ക് കയറി; ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞപ്പോൾ ജയിലിൽ നിന്ന് പുറത്തിറങ്ങി നയതന്ത്ര ബാഗേജ് കേസിലെ മുഖ്യ പ്രതി; എല്ലാം പിന്നീട് പറയാമെന്ന് സ്വപ്നാ സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ വനിത ജയിലിലെത്തി രേഖകൾ അധികൃതർക്ക് കൈമാറിയിരുന്നു. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് ജയിൽമോചനം. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അമ്മയ്‌ക്കൊപ്പം ജയിലിൽ നിന്നും സ്വ്പന പോയത്. ബാലരാമപുരത്തെ വീട്ടിലേക്കാണ് സ്വപ്ന പോയത്.
ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് മോചനം വൈകാൻ കാരണമായത്. ജാമ്യ ഉപാധികൾ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇന്ന് രാവിലെ സ്വപ്ന സുരേഷിന്റെ മാതാവ് ജയിലിലെത്തി ജാമ്യ രേഖകൾ ജയിൽ സൂപ്രണ്ടിന് കൈമാറി. തുടർന്ന് രാവിലെ 11.30ഓടൊണ് സ്വപ്ന സുരേഷ് പുറത്തിറങ്ങിയത്. അമ്മയുടെ കൈപിടിച്ചാണ് സ്വപ്ന സുരേഷ് ജയിലിന് പുറത്തേക്കിറങ്ങിയത്. തുടർന്ന് പുറത്ത് സജ്ജമാക്കിയിരുന്ന വാഹനത്തിൽ കയറി പോവുകയായിരുന്നു. എല്ലാം പിന്നീട് പറയാമെന്ന് സ്വപ്‌ന പ്രതികരിച്ചു.
സ്വപ്ന സുരേഷിന്റെ പ്രതികരണത്തിനായി മാധ്യമപ്പട തന്നെ പുറത്തുണ്ടായിരുന്നുവെങ്കിലും അവർ മാധ്യമങ്ങളെ കണ്ടില്ല. പ്രതികരണം ഒഴിവാക്കി ജയിലിൽ നിന്ന് വീട്ടിലേക്ക് പോയി. സ്വപ്ന ഉൾപ്പെടെ എട്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും അടക്കമുള്ള രേഖകളാണ് ജാമ്യത്തിനായി ഹാജരാക്കേണ്ടിയിരുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി 6 കേസുകളിലും കോടതി ഇവർക്കു ജാമ്യം അനുവദിച്ചിരുന്നു.
ഹൈക്കോടതി കർശന വ്യവസ്ഥകളോടെയാണ് എൻഐഎ കേസിൽ ജാമ്യം നൽകിയത്. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാർപ്പിച്ചിരിക്കുന്നത്. 2020 ജൂലൈ 11നാണ് അറസ്റ്റിലായത്. ജയിലിൽ നിന്ന് ഇറങ്ങിയ സ്വപ്ന മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ തയ്യാറായില്ല. 'പിന്നീട് പറയാം' എന്ന് മാത്രം പ്രതികരിച്ച് അമ്മയ്ക്കൊപ്പം കാറിൽ കയറി. ബാലരാമപുരത്തെ വീട്ടിൽ നിന്നാണ് അമ്മ രാവിലെ ഒമ്പത് മണിയോടെ ജയിലിൽ എത്തിയത്.
കുടുംബ വീട്ടിൽ നിന്നാണ് സ്വപ്നയെ കൂട്ടിക്കൊണ്ടുവരാൻ പോയത്. ഇതിനു ശേഷം രണ്ടു തവണ പൊലീസ് ഇവിടെയെത്തി നിരീക്ഷണം നടത്തി മടങ്ങി. സുരക്ഷ പരിഗണിച്ച് ജയിൽ സൂപ്രണ്ട് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസിന്റെ സുരക്ഷയും ഒരുക്കിയിരുന്നു. എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. സ്വർണക്കടത്ത് അടക്കം ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയിൽ മോചനം സാധ്യമായത്. അറസ്റ്റിലായി ഒരു വർഷവും മൂന്നു മാസവും 29 ദിവസവും കഴിഞ്ഞാണ് സ്വപ്ന ജയിൽ മോചിതയാകുന്നത്.
കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ സന്ദീപ് നായർ എൻഫോഴ്സ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പല കോടതികളിൽ നിലവിലുള്ള വിവിധ കേസുകളിൽ ജാമ്യം ലഭിച്ച സ്വപ്നയ്ക്ക് 28 ലക്ഷത്തോളം രൂപയും മറ്റ ജാമ്യ വ്യവസ്ഥകളും പൂർത്തിയാക്കിയാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ