- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ വിജയനു ബിസിനസ് നടത്തിക്കൂടേ എന്നു ക്രൈംബ്രാഞ്ച് ചോദ്യം; എച്ച് ആർ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും കൃഷ്ണരാജ് വക്കീലിനെ ഒഴിവാക്കണമെന്നും ആവശ്യം; വേണ്ടത് രഹസ്യമൊഴിയിലെ വിശദാംശങ്ങളും; വഴങ്ങിയില്ലെങ്കിൽ 770 കലാപക്കേസിൽ പ്രതിയാക്കുമെന്ന ഭീഷണി; വീണ്ടും ആഞ്ഞടിച്ച് സ്വപ്‌നാ സുരേഷ്
കൊച്ചി: ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചെന്ന് സ്വപ്ന സുരേഷിന്റെ ആരോപണം. എച്ച് ആർ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും ആവശ്യപ്പെട്ടതായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജോലി മുഖ്യമന്ത്രി കളയിച്ചു. വീണാ വിജയനെ കാണുന്നത് പോലെ എല്ലാ പെൺകുട്ടികളേയും മുഖ്യമന്ത്രി ഒരു പോലെ കാണണം. പക്ഷേ അത് ചെയ്യുന്നില്ല. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ച് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു.
എച്ച് ആർ ഡി എസ് സ്ഥാപനത്തിൽ നിന്നും പിന്മാറണമെന്നും കൃഷ്ണരാജ് വക്കീലിന്റെ വക്കാലത്ത് ഒഴിയണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സ്വർണ്ണ കടത്തിലെ വെളിപ്പെടുത്തലിന് ശേഷം 770 കലാപ കേസുകൾ ഉണ്ടായിട്ടുണ്ട്. ഇതിലെല്ലാം പ്രതിയാക്കുമെന്നും പറഞ്ഞുവെന്നാണ് സ്വപ്‌നാ സുരേഷ് ആരോപിക്കുന്നത്. ഇഡിക്ക് നൽകിയ മൊഴിയും തെളിവുകൾ മനസ്സിലാക്കാനായിരുന്നു ശ്രമം. രഹസ്യമൊഴിയിലെ വിശദാംശങ്ങൾ ചോദിച്ചു. വീണാ വിജയനെതിരെ കൊടുത്ത തെളിവുകൾ മനസ്സിലാക്കാനും ശ്രമം നടന്നുവെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ഇത്ര കേസിൽ പ്രതിയാക്കിയാലും കേസുമായി മുമ്പോട്ട് പോകും-സ്വപ്‌നാ സുരേഷ് പറഞ്ഞു.
'നിരന്തരം പീഡിപ്പിക്കപ്പെടുന്ന. ഞാനുമായി ബന്ധപ്പെട്ട എല്ലാവരെയും വേട്ടയാടുകയാണ്. മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാൽ പോരാ, എല്ലാവരെയും മകളായി കാണണം. തെരുവിലാണെങ്കിലും, ഉടുതുണിക്ക് മറുതുണിയില്ലെങ്കിലും അറ്റം കാണും വരെ പോരാടും. വീണ വിജയന് ബിസിനസ് നടത്തിക്കൂടേ എന്നു ചോദിച്ചു, രേഖകൾ ചോദിച്ചു. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും പറഞ്ഞു. എഴുന്നൂറിലേറെ കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതൊന്നും എന്റെ 164 മൊഴിയെ ബാധിക്കുന്ന കാര്യമല്ല', സ്വപ്ന പറഞ്ഞു.
ജോലിയില്ല. വീട്ടിൽ നിന്ന് ഇറക്കി വിട്ടേക്കും. ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും ഫൈറ്റ് ചെയ്യും. സത്യം പുറത്തു കൊണ്ടു വരുമെന്നും സ്വപ്‌ന അറിയിച്ചു. വീണാ വിജയനെതിരായ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന സൂചനയും സ്വപ്‌നാ സുരേഷ് നൽകി. കേരളത്തിലെ ജനങ്ങളെ കാര്യങ്ങൾ മനസ്സിലാക്കിക്കും. എത്ര കേസെടുത്താലും പിന്നോട്ടില്ല. എന്റെ ഫോണും മകന്റെ ഫോണും പരിശോധനയ്ക്ക് ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ടെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു.
ഗൂഢാലോചന കേസിൽ മൊഴിയെടുക്കാനായാണ് വിളിച്ചത്. എന്നാൽ ആരും അതേ കുറിച്ച് ചോദിച്ചില്ല. എല്ലാവർക്കും അറിയേണ്ടത് കോടതിയിൽ കൊടുത്ത രഹസ്യ മൊഴിയെ കുറിച്ചാണ്. 164 സ്‌റ്റേറ്റ്‌മെന്റിന് പവറില്ലെന്നാണ് അവർ പറയുന്നത്. പവറില്ലെങ്കിലും കുഴപ്പമില്ല സത്യം പറഞ്ഞല്ലോ എന്നതാണ് ആശ്വാസമെന്ന മറുപടി അവർക്ക് നൽകിയെന്നും സ്വപ്‌ന പറയുന്നു. ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു അവിടെ ചോദ്യം ചെയ്യൽ നടന്നത്-സ്വപ്‌നാ സുരേഷ് കൂട്ടിച്ചേർത്തു.
ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലെന്ന വ്യാജേന തനിക്കെതിരെ നടക്കുന്നത് മാനസിക പീഡനമാണെന്ന് സ്വപ്ന ആരോപിച്ചു. തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാലും സത്യം കേരളത്തിലെ ജനങ്ങളെ അറിയിക്കുമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളായ വീണ വിജയനു ബിസിനസ് നടത്തിക്കൂടേ എന്നു ക്രൈംബ്രാഞ്ച് ചോദിച്ചതായും സ്വപ്ന വെളിപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ