- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ സരിത്തിനെ പൊക്കും, കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല; മുഖ്യമന്ത്രിയുടെ മകളെ പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന; അശ്ലീല വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി
പാലക്കാട്: മുഖ്യമന്ത്രിയുടെ മകളെ പറഞ്ഞാൽ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന സുരേഷ്. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ...അദ്ദേഹത്തിന്റെ മകളെ പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജ് പറഞ്ഞു.ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് സ്വപ്ന ഇതുപറഞ്ഞത്.
ഷാജ് കിരണിനെ തനിക്ക് വർഷങ്ങൾക്ക് മുൻപ് പരിചയമുണ്ടായിരുന്നു. എം. ശിവശങ്കറാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്ന പാലക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.അശ്വത്ഥാമാവ് വെറും ഒരു ആന എന്ന ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയശേഷം ഷാജ് കിരൺ വീണ്ടും തന്റെ അടുത്തെത്തി സൗഹൃദം പുതുക്കിയെന്നും സ്വപ്ന പറഞ്ഞു.
താനും ഷാജ് കിരണും തമ്മിൽ 60 ദിവസത്തെ പരിചയം മാത്രമല്ല ഉള്ളതെന്നും സ്വപ്ന കൂട്ടിച്ചേർത്തു. രഹസ്യമൊഴിക്ക് ശേഷം കാണണമെന്ന് ഷാജ് പറഞ്ഞു. സരിത്തിനെ താൻ പാലക്കാട്ടേക്ക് വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് കൊണ്ട് സ്വപ്ന ഇക്കാര്യം പറഞ്ഞത്.
രഹസ്യമൊഴി നൽകിയ അന്ന് കൊച്ചിയിൽ വച്ച് കണ്ടിരുന്നു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് സരിത്തിനെ കാണാതായപ്പോൾ ഷാജിനെ ആദ്യം വിളിച്ചത്. 'നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല, എന്നായിരുന്നു ഭീഷണി' സ്വപ്ന പറഞ്ഞു. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കിൽ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നത്. മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിലടയ്ക്കുമെന്നും പറഞ്ഞു' സ്വപ്ന പറഞ്ഞു.
ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു.സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നൽകിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളിൽ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയൽ എസ്റ്റേറ്റ് ബിസിസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ