- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ സദാനന്ദൻ; കോട്ടയത്തെ അമ്മണിക്കുട്ടൻ; കാസർകോട്ടെ റഹിം; തൃശൂരിലെ സന്തോഷ്; ഒല്ലൂരിലെ സേതുവും! ജാമ്യമുള്ള 'പെറ്റി കേസ്' അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത് കേരളത്തിലെ വിവിധ ജില്ലകളിലെ മിടുമിടുക്കരെ! രഹസ്യമൊഴിയുടെയും പരസ്യ പ്രസ്താവനയുടെയും പേരിൽ കലാപശ്രമത്തിനു കേസും; പൊലീസിന് ആശയക്കുഴപ്പമോ?
തിരുവനന്തപുരം: സ്വപ്‌നാ സുരേഷിനെതിരെ കെ.ടി.ജലീലിന്റെ പരാതിയിൽ പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടിയശേഷമുള്ള കേസെടുക്കൽ പൊലീസിന് തലവേദനയാകുമോ? കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെയും പരസ്യ പ്രസ്താവനയുടെയും പേരിൽ കലാപശ്രമത്തിനു കേസെടുത്തതാണ് ചർച്ചകൾക്ക് കാരണം. അതുകൊണ്ട് തന്നെ കേസിൽ അതിവേഗം ക്രൈംബ്രാഞ്ചിന് തെളിവ് കണ്ടെത്തേണ്ടി വരും. ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ ഒരു സാധാരണ കേസിന് വലിയ സംഘത്തെ നിയോഗിച്ചത് ഈ സാഹചര്യത്തിലാണ്.
ക്രൈംബ്രാഞ്ച് എസ്‌പി എസ്.മധുസൂദനൻ അന്വേഷണ ഉദ്യോഗസ്ഥനായുള്ള പ്രത്യേക സംഘത്തിലെ മറ്റ് അംഗങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നുള്ളവരാണ്. സിപിഎമ്മിന്റെ വിശ്വസ്തരാണ് ഇവരെല്ലാം. കണ്ണൂർ സിറ്റി അഡീ.എസ്‌പി പി.പി.സദാനന്ദനെ സംഘത്തിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. കണ്ണൂരിലെ സിപിഎം അനുകൂല ഉദ്യോഗസ്ഥനാണ് സദാനന്ദനെന്ന് പല ഘട്ടത്തിലും കോൺഗ്രസും ബിജെപിയും ആരോപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥർ ഈ കേസ് അന്വേഷണത്തിന് വരുന്നതെന്ന സംശയം ശക്തമാണ്.
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അമ്മിണിക്കുട്ടൻ, കാസർകോട് ഡിസിആർബി ഡിവൈഎസ്‌പി സി.എ.അബ്ദുൽ റഹിം, തൃശൂരിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്‌പി സന്തോഷ്, തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസി ബി.അനിൽകുമാർ, സുൽത്താൻബത്തേരി ഡിവൈഎസ്‌പി കെ.കെ.അബ്ദുൽ ഷെരീഫ്, തൃശൂർ അസി.കമ്മിഷണർ വി.കെ.രാജു, കൊച്ചി ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി എ.അഭിലാഷ്, എറണാകുളം അസി.കമ്മിഷണർ പി.രാജ് കുമാർ, ഒല്ലൂർ എസി കെ.സി.സേതു, പാലക്കാട് വടക്കഞ്ചേരി എസ്എച്ച്ഒ ആദം ഖാൻ എന്നിവരും സംഘത്തിലുണ്ട്.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നിറയുകയാണ്. കോൺലുസേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവർത്തനവും സ്വർണക്കടത്തും നടക്കുന്നെന്നും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പറ്ഞ്ഞിരുന്നു. ഈ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു.
മറ്റൊരു പ്രതിയായ സരിത്തും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. സ്വർണക്കടത്തും ദേശവിരുദ്ധകേന്ദ്ര ഏജൻസികളോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ കടുത്ത സമ്മർദമുണ്ടായെന്നും സ്വപ്ന പറയുന്നു. പൊലീസിൽനിന്ന് ജീവനു ഭീഷണിയുണ്ട്. തന്റെ രഹസ്യമൊഴിയിൽ തുടർനടപടിയെടുക്കാതെ കസ്റ്റംസ് പൂഴ്‌ത്തിയെന്നും സ്വപ്ന ആരോപിച്ചു.
അതേസമയം, ഷാജി കിരൺ എന്നയാൾ ഇന്നലെ പാലക്കാട്ടെ ഓഫിസിലെത്തി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ടു. രഹസ്യമൊഴി അഭിഭാഷകന്റെ നിർബന്ധപ്രകാരമാണെന്നു പറയാൻ സമ്മർദം ചെലുത്തി. ഇന്ന് രാവിലെ 10 മണിക്ക് മുൻപ് രഹസ്യമൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ 10 മണിക്ക് ഡിജിപിക്ക് ഒപ്പം മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്ന് ഷാജി പറഞ്ഞു. തനിക്കും സരിത്തിനുമെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തുമെന്നും പത്തുവയസുകാരനായ മകൻ ഒറ്റക്കാകുമെന്നും ഭീഷണിപ്പെടുത്തി.
സംഭാഷണത്തിന്റെ റെക്കോർഡിങ് കൈയിലുണ്ടെന്ന് സ്വപ്ന അറിയിച്ചു. ഷാജി കിരണിനെ തന്നെ പരിചയപ്പെടുത്തിയത് എം.ശിവശങ്കറാണെന്നും സ്വപ്ന ഹർജിയിൽ പറയുന്നു. പിണറായിക്കും കോടിയേരിക്കും വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതും ഷാജി കിരൺ ആണെന്നും സ്വപ്ന ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ