- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഞ്ചു മാസം കൊണ്ട് മെലിഞ്ഞുണങ്ങി കുറഞ്ഞത് 27 കിലോ; ജയിൽ ഭക്ഷണം കഴിക്കാൻ തുടക്കത്തിൽ വിസമ്മതിച്ച പ്രതിയിപ്പോൾ ഭക്ഷണം കഴിക്കുന്നത് ജയിൽ അധികൃതർക്കും ആശ്വാസം; മാനസിക സമ്മർദ്ദം തുടർന്ന് രണ്ട് തവണ നേരിയ ഹൃദയാഘാതം ഉണ്ടായെന്നും റിപ്പോർട്ട്; കോഫെപോസെ ജയിൽ വാസം സ്വപ്നയെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർത്തുമ്പോൾ
കൊച്ചി : അഞ്ചു മാസമായി സ്വപ്‌നാ സുരേഷ് ജയിലിലാണ്. നയതന്ത്ര കടത്തിലെ ആസൂത്രകയാണ് സ്വപ്‌ന എന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ അഞ്ച് മാസം കൊണ്ട് അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് എത്തുന്നു. ഈ സമയംകൊണ്ടു രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ ഭാരം കുറഞ്ഞത് 27 കിലോ.
ജയിൽജീവിതവും നിരന്തരമുള്ള ചോദ്യംചെയ്യലും മാനസികസമ്മർദവുമാണു കാരണമെന്ന് ഡോക്ടർമാരുടെ വിലയിരുത്തൽ. കസ്റ്റംസ് കോഫെപോസെ ചുമത്തിയതോടെ വൈകാതെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയും മങ്ങി. കോഫെപോസെ തടവുകാരിയായതിനാൽ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോൺ വിളിക്കാനും ബന്ധുക്കളെ കാണാനും അനുമതി.
വിഷാദാവസ്ഥയിലേക്കു നീങ്ങാതിരിക്കാൻ ജയിലധികൃതർ പ്രത്യേകശ്രദ്ധ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. മംഗളമാണ് സ്വപ്‌നയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വാർത്ത നൽകുന്നത്. ജയിലിലും കസ്റ്റഡിയിലുമായി ആകെ അലച്ചലിലാണ് ഇപ്പോൾ സ്വപ്ന. തന്റെ ശബ്ദരേഖ താനറിയാതെ പകർത്തി പ്രചരിച്ചിപ്പിച്ചത് അറിഞ്ഞതോടെ മനസുതുറന്നു സംസാരിക്കാനും സ്വപ്ന മടിക്കുന്നു. മാനസികസമ്മർദത്തെ തുടർന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായെന്നാണു വിവരം.
സെപ്റ്റംബർ ഏഴിനു നെഞ്ചുവേദനയെത്തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലിൽ ആയിരിക്കുമ്പോഴും ആശുപത്രിയിലെത്തിച്ചു. ജൂലൈ 11-നാണു നാലാംപ്രതി സന്ദീപ് നായർക്കൊപ്പം സ്വപ്നയെ കസ്റ്റംസ് ബംഗുരുവിൽനിന്നു പിടികൂടിയത്. രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചായിരുന്നു എൻഐഎ ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് കാക്കനാട്, വിയ്യൂർ വനിതാ ജയിലുകളിൽ കഴിഞ്ഞ സ്വപ്ന ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്.
ആഡംബരജീവിതം നയിച്ച സ്വപ്ന ജയിൽഭക്ഷണം കഴിക്കാൻ ആദ്യം തയാറായിരുന്നില്ല. പിന്നീട് ആഹാരം കഴിക്കാൻ തുടങ്ങി. കേസിൽപ്പെട്ടതോടെ സാമ്പത്തികമായി തകർന്നു. അക്കൗണ്ടുകൾ മരവിപ്പിച്ചു. വക്കീൽ ഫീസ് കൊടുക്കാനാകാതെ വന്നപ്പോൾ കസ്റ്റംസ് മുൻകൈയെടുത്താണ് മറ്റൊരു അഭിഭാഷകനെ ഏർപ്പാടാക്കിയത്.
അറസ്റ്റിലായതോടെ ഭർത്താവിന്റെ ഐ.ടി. ജോലി പോയി. കുട്ടികളുടെ പഠനത്തിനും കേസ് നടത്തിപ്പിനും പണമില്ലാതായി. കേസിൽപ്പെടുന്നതിനു മുമ്പുതന്നെ സ്‌കൂൾ ഫീസ് പലവട്ടം മുടങ്ങി. ലോക്കറിലെ പണം തന്റേതായിരുന്നെങ്കിൽ ഇതു വരുമായിരുന്നോ എന്നാണു സ്വപ്നയുടെ ചോദ്യം.
മറുനാടന് മലയാളി ബ്യൂറോ