വസ്ത്രധാരണത്തിന്റെ പേരിലാണ് ബോളിവുഡ് സുന്ദരി സ്വരഭാസ്‌കർ എന്ന നടി
വാർത്തകളിൽ നിറയുന്നത്. മിക്കപ്പോഴും ഈ നടി പ്രസ് മീറ്റുകൾക്കെത്തുന്നതും ഗ്ലാമർ വേഷത്തിലായിരിക്കും . വീരേ ഡി വെഡ്ഡിങ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണപരിപാടികളിൽ സംബന്ധിക്കാൻ ഗ്ലാമർ വസ്ത്രം ധാരിച്ചായിരുന്നു നടി എത്തിയത്.

വേദിയിൽ വെച്ച് സ്വന്തംവസ്ത്രധാരണത്തിൽ ആത്മവിശ്വാസമില്ലാതെ നടി പെരുമാറിയതും വലിയ വാർത്തയായി. പിന്നീട് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇത്തരം വാർത്തകളോടുള്ള അമർഷം വെളിവാക്കിയിരിക്കുകയാണ് സ്വര. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലാണ് സംഭവം

പത്രസമ്മേളനത്തിനായി ഇരുന്നതിനുശേഷം തന്റെ മാനേജരെ അടുത്തേക്ക് വിളിച്ച് നടി തന്റെ വസ്ത്രം ശരിയായിട്ടാണോ ഇരിക്കുന്നതെന്ന് നോക്കാൻ ആവശ്യപ്പെട്ടു. വസ്ത്രങ്ങൾ നേരെയല്ലെങ്കിലും ഇവർ സൂം ചെയ്ത് ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്നും സ്വര പരിഹസിച്ചു. 'അവളുടെ വസ്ത്രം തീരെ ചെറുതാണ് എന്നാൽ ക്യാമറയിലെ സൂം ലെൻസിന് വേഗത പോര എന്നിങ്ങനെയാണ് നിങ്ങളിൽ പലരും മനസ്സിൽ കരുതുന്നത്.

പിന്നീട് ഇത്തരം ചിത്രങ്ങൾ ഞെട്ടിക്കുന്ന വീഡിയോ , അമ്പരപ്പിക്കുന്ന ചിത്രങ്ങൾ എന്നൊക്കെ പറഞ്ഞ് നിങ്ങൾ പുറത്തുവിടും. പ്രസ് മീറ്റിലെത്തിയ ക്യാമറമാന്മാരെ നോക്കി നടി പറഞ്ഞു.
ഇതു പോലെ എത്രവാർത്തകൾ നിങ്ങൾ ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിന് ഇത് എന്റർടെയ്ന്മെന്റ് ഗണത്തിൽ പെടുന്നവയാണെന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ മറുപടി . എന്റർടെയ്ന്മെന്റ് എന്നു പറഞ്ഞാൽ വൃത്തിക്കെട്ട തരം താണ വാർത്തകൾ എന്നല്ല അർത്ഥമെന്ന് നടി തിരിച്ചടിച്ചു.