മുംബൈ: സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചുകളെപ്പറ്റിയുള്ള വാർത്തകൾ വരുന്നതിനിടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരവും മോഡലുമായ സ്വരാ ഭാസ്‌കർ. സിനിമയിൽ ലൈംഗികാതിക്രമങ്ങൾ എത്രത്തോളം ഒരു പെൺകുട്ടി നേരിടേണ്ടി് വരുന്നു എന്ന തെളിയിക്കുന്നതാണ് സ്വരാ ഭാസ്‌കറിന്റെ വെളിപ്പെടുത്തൽ.

സിനിമയിലെ വേഷങ്ങൾക്കായി കിടക്ക പങ്കിടാൻ പലരും വിളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പലവേഷങ്ങളും നഷ്ടമായി. ഫിലിം സെറ്റുകളിൽ ഇപ്പോഴും സ്ത്രീകൾക്ക് വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് സ്ത്രീ വീണ്ടും ഇത്തരം ആക്രമണങ്ങൾക്ക് ഇരയായികൊണ്ടിരിക്കുന്നത്. സ്വര പറയുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഇത്തരം ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും സ്വര പറയുന്നു.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സ്വര പറയുന്നതിങ്ങനെ ഒരു കുഗ്രാമത്തിലായിരുന്നു സിനിമയുടെ ഷൂട്ട്. സിനിമ തുടങ്ങിയ അന്നു മുതൽ സംവിധായകൻ ശല്യം ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ നിരന്തരം മെസേജ് അയയ്ക്കുകയായിരുന്നു പതിവ്.

പിന്നീട് ഡിന്നറിന് ക്ഷണിക്കാൻ തുടങ്ങി. ദിവസം മുഴുവൻ എന്നെ പിന്തുടരും, ഷൂട്ട് കഴിഞ്ഞാൽ രാത്രി ഫോൺ വിളിക്കും. ഒരിക്കൽ രാത്രി സിനിമയിലെ അടുത്ത ദിവസത്തെ സീൻ ചർച്ച ചെയ്യാൻ സംവിധായകൻ ഹോട്ടൽറൂമിലേക്ക് വിളിച്ചു. അവിടെ ചെന്നപ്പോൾ അയാൾ മദ്യപിച്ചിരിക്കുകയാണ്. ഉടൻ തന്നെ അവിടെ നിന്നും ഓടി രക്ഷപ്പെടേണ്ടിവന്നു. ഷൂട്ട് തുടങ്ങി ആദ്യ ആഴ്ചമുതൽ സെക്‌സും പ്രേമവും മാത്രമാണ് അയാൾക്ക്‌സംസാരിക്കാനുണ്ടായിരുന്നത്.

പിന്നീടൊരു ദിവസം രാത്രി എന്റെ മുറിയിൽ മദ്യപിച്ചെത്തി ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടു. ശരിക്കും പേടിച്ച് പോയിരുന്നു.അന്ന് ഞാൻ ഒറ്റയ്ക്കാണ്, ചെറുപ്പവും. സിനിമയുടെ പാക്ക് അപ്പ് സമയത്ത് റൂമിന്റെ ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ടത്ത് ഇരുന്നാണ് മേക്കപ്പ് അഴിച്ചത്. അയാൾ വന്ന് നോക്കുമ്പോൾ ഞാൻ ഉറങ്ങുകയാണെന്ന് വിചാരിക്കും എന്ന് ഓർത്ത് ചെയ്തതാണ്. അത്രയ്ക്ക് ഗതികെട്ടിരുന്നു.എന്നാണ് സ്വര പറയുന്നു.