രീന കപൂർ,സോനം കപൂർ, അനിൽ കപൂർ തുടങ്ങി വലിയ താരനിര അണിനിരന്ന 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലെ വൈബ്രേറ്റർ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗത്തിൽ അഭിനയിച്ചതിന് ഏറെ വിമർശനം നേരിടേണ്ടി വന്ന നടിയാണ് സ്വരാ ഭാസ്‌കർ.ഇപ്പോൾ ഈ രംഗവുമായി ബന്ധപ്പെട്ട് തന്റെ അച്ഛനെ ട്രോളാൻ വന്ന വ്യക്തിക്ക് മറുപടിയുമായി വന്നിരിക്കുകയാണ് താരം. ചിത്രത്തിലെ സ്വയംഭോഗ രംഗം സ്വരയുടെ അച്ഛന് ട്വീറ്റ് ചെയ്ത് ആരാണ് ഈ നടിയെന്ന് ചോദ്യമുന്നയിച്ചവനാണ് നടി മറുപടി നല്കിയത്.

ട്വിറ്ററിൽ അഗ്‌നിവീർ എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് ചോ്ദ്യമുയർന്നത്. സർ, ആരാണീ നടി? എന്താണിവർ ചെയ്യുന്നത് എന്നായിരുന്നു ട്രോളന്റെ ചോദ്യം. ഉടൻ തന്നെ തക്ക മറുപടിയുമായി സ്വര രംഗത്തെത്തി. ഞാൻ ഒരു അഭിനേത്രിയാണ്. ഒരു വൈബ്രേറ്റർ ഉപയോഗിക്കുന്നതായാണ് ഞാൻ അഭിനയിക്കുന്നത്. എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ നിങ്ങൾക്കെന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ എന്നോടു നേരിട്ടു ചോദിക്കാം.

ഒന്നുകൂടി, നിങ്ങളുടെ പേരിനൊപ്പമുള്ള വീർ എടുത്തുമാറ്റൂ. ഇത്തരം ചീപ്പായ മാർഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവർ അത്ര ധൈര്യശാലികളല്ല. ചിയേഴ്‌സ് എന്ന് സ്വര മറുപടി നൽകി.

സിനിമയിലെ അസാമാന്യമായ പ്രകടനങ്ങളിലൂടെ മാത്രമല്ല, ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും സ്വരാ ഭാസ്‌കർ എന്ന നടി ബോളിവുഡിലെ വേറിട്ട ശബ്ദം തന്നെയാണ്. ഇത്തവണയും സ്വരയുടെ മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.