എന്ത്... സ്വരാജ് അങ്ങനെ പറഞ്ഞോ.... എന്നിട്ട് ഞാനൊന്നും തിരിച്ചുപറഞ്ഞില്ലേ....? അയ്യേ...! ഗോഡ്ഫാദറിലെ മുകേഷിന്റെ അവസ്ഥയിലേക്ക് പ്രതിപക്ഷാംഗങ്ങളെ മത്തായി സുവിശേഷത്തെ കൂട്ടുപിടിച്ച് സ്വരാജ് എത്തിച്ചത് ഇങ്ങനെ
തിരുവനന്തപുരം: വിശുദ്ധ ഗ്രന്ഥങ്ങളിലെ വചനങ്ങളും കവിവാക്യങ്ങളും കടമെടുത്തുള്ള കസർത്തുകൾ നിയസഭയ്ക്ക് പുത്തരിയല്ല. ദിവസവും ഒന്നോ രണ്ടോ പ്രയോഗങ്ങൾ അംഗങ്ങൾ ആരെങ്കിലും വച്ചുകീറുന്നത് പതിവായി മാറുന്നുണ്ടെങ്കിലും അതിലൊന്നും വിവാദങ്ങൾ ഒളിഞ്ഞിരിക്കാറില്ല. പക്ഷെ, സഭയിലെ കന്നിപ്രസംഗത്തിൽ തൃപ്പൂണിത്തുറയിൽ നിന്ന് മുൻ എക്സൈസ് മന്ത്രി ബാബുവിനെ തോൽപിച്ച് സഭയിലെത്തിയ യുവ നേതാവ് എം സ്വരാജിന്റെ കന്നിപ്രസംഗത്തിലെ ബൈബിൾ പരാമർശം ശരിക്കും പ്രതിപക്ഷത്തിന് പണികൊടുക്കുന്നതായി. ചൊവ്വാഴ്ചയാണ് ബജറ്റിന്മേലുള്ള ചർച്ചയുടെ ഭാഗമായി എല്ലാ അംഗങ്ങളും പ്രസംഗിക്കുന്നതിനൊപ്പം സ്വരാജും പ്രസംഗത്തിനെഴുന്നേറ്റത്. സഭയിലെ കന്നിക്കാരായ ചാനൽ വാർത്താ അവതാരകയായിരുന്ന വീണാജോർജ് കവിതാശകലങ്ങൾ കടമെടുക്കുകയും സരസകവി മൂലൂരിനെ ഉൾപ്പെടെ പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തപ്പോൾ എഴുതിവായിച്ച പ്രസംഗം നോക്കിവായിച്ചാണ് നടൻ മുകേഷ് കന്നിപ്രസംഗം നടത്തിയത്. ആക്ഷനും കട്ടും ഇല്ലാതെ ഡയലോഗ് പറയാൻ കഴിയില്ലെന്നതിനാലാണ് താൻ നോക്കിവായിച്ചതെന്ന് മുകേഷ് പറഞ്ഞതോടെ സഭ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വിശുദ്ധ ഗ്രന്ഥങ്ങളിലെ വചനങ്ങളും കവിവാക്യങ്ങളും കടമെടുത്തുള്ള കസർത്തുകൾ നിയസഭയ്ക്ക് പുത്തരിയല്ല. ദിവസവും ഒന്നോ രണ്ടോ പ്രയോഗങ്ങൾ അംഗങ്ങൾ ആരെങ്കിലും വച്ചുകീറുന്നത് പതിവായി മാറുന്നുണ്ടെങ്കിലും അതിലൊന്നും വിവാദങ്ങൾ ഒളിഞ്ഞിരിക്കാറില്ല. പക്ഷെ, സഭയിലെ കന്നിപ്രസംഗത്തിൽ തൃപ്പൂണിത്തുറയിൽ നിന്ന് മുൻ എക്സൈസ് മന്ത്രി ബാബുവിനെ തോൽപിച്ച് സഭയിലെത്തിയ യുവ നേതാവ് എം സ്വരാജിന്റെ കന്നിപ്രസംഗത്തിലെ ബൈബിൾ പരാമർശം ശരിക്കും പ്രതിപക്ഷത്തിന് പണികൊടുക്കുന്നതായി.
ചൊവ്വാഴ്ചയാണ് ബജറ്റിന്മേലുള്ള ചർച്ചയുടെ ഭാഗമായി എല്ലാ അംഗങ്ങളും പ്രസംഗിക്കുന്നതിനൊപ്പം സ്വരാജും പ്രസംഗത്തിനെഴുന്നേറ്റത്. സഭയിലെ കന്നിക്കാരായ ചാനൽ വാർത്താ അവതാരകയായിരുന്ന വീണാജോർജ് കവിതാശകലങ്ങൾ കടമെടുക്കുകയും സരസകവി മൂലൂരിനെ ഉൾപ്പെടെ പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തപ്പോൾ എഴുതിവായിച്ച പ്രസംഗം നോക്കിവായിച്ചാണ് നടൻ മുകേഷ് കന്നിപ്രസംഗം നടത്തിയത്. ആക്ഷനും കട്ടും ഇല്ലാതെ ഡയലോഗ് പറയാൻ കഴിയില്ലെന്നതിനാലാണ് താൻ നോക്കിവായിച്ചതെന്ന് മുകേഷ് പറഞ്ഞതോടെ സഭയിൽ കൂട്ടച്ചിരിയുമായി.
കാര്യങ്ങൾ ഇങ്ങനെ മുന്നേറുന്നതിനിടയിലാണ് സ്വരാജ് പ്രസംഗിക്കാൻ എഴുന്നേൽക്കുന്നത്. പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ പുസ്തകങ്ങൾ വായിക്കുന്നയാളെന്ന് ഒന്ന് പൊക്കിപ്പറഞ്ഞ് ബഹുമാനിച്ചും ഉമ്മൻ ചാണ്ടി നടത്തിയ ഉദ്ഘാടന മഹാമഹങ്ങളെ എണ്ണിയെണ്ണി കളിയാക്കിയും പ്രസംഗം മുന്നേറി. അതിനിടയിൽ ബൈബിൾ വചനങ്ങളും കടന്നുവന്നു. പലതും പ്രത്യക്ഷത്തിൽ പറഞ്ഞെങ്കിലും സുരാജ് പ്രസംഗം നിർത്തിയത് ബൈബിളിലെ വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ കൂട്ടുപിടിച്ചുകൊണ്ടാണ്.
പ്രതിപക്ഷത്തിന് ഒരു താങ്ങെന്ന മട്ടിൽ സുവിശേഷത്തിൽ എന്താണ് പറഞ്ഞതെന്ന് പറഞ്ഞില്ല. പകരം സുവിശേഷത്തിലെ ഏഴാം അധ്യായം ആറാം വാക്യം പ്രതിപക്ഷം ഒന്നു മനസ്സിരുത്തി വായിച്ചുനോക്കണമെന്നായിരുന്നു സ്വരാജിന്റെ അഭ്യർത്ഥന. സഭയുടെ സമാധാനന്തരീക്ഷം തകരുമെന്നതിനാൽ അത് ഉദ്ധരിക്കുന്നില്ലെന്ന് സ്വരാജ് പറഞ്ഞെങ്കിലും എന്താണ് ആ വാക്യത്തിൽ പറഞ്ഞതെന്ന് പ്രതിപക്ഷാംഗങ്ങളിൽ ആർക്കും അപ്പോൾ അത്ര ബോധ്യമില്ലാതിരുന്നതിനാൽ സഭയിലെ രംഗങ്ങൾ വഷളായില്ല.
പക്ഷേ, രാത്രി വീട്ടിൽചെന്ന് ബൈബിളെടുത്ത് മറിച്ചുനോക്കിയ പ്രതിപക്ഷാംഗങ്ങളിൽ പലരും ഞെട്ടി. ശരിക്കുമൊരു പണിയാണ് സ്വരാജ് തന്നതെന്ന് അപ്പോഴാണ് അംഗങ്ങളിൽ പലർക്കും മനസ്സിലായത്. വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുന്നിൽ ഇടുകയുമരുത്, അവ കാൽകൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്വാൻ ഇടവരരുത്. ഇങ്ങനെയായിരുന്നു മത്തായിയുടെ സുവിശേഷത്തിൽ ഏഴാം അധ്യായം ആറാം വാക്യത്തിലെ വരികൾ. സ്വരാജ് ഇത്രയും പറഞ്ഞിട്ടും ഒന്നും തിരിച്ചുപറഞ്ഞില്ലല്ലോ എന്ന ഖേദത്തിൽ നിന്നാണ് ഇന്നലെ സഭയിൽ വലിയ ബഹളത്തിന് അരങ്ങൊരുങ്ങിയതെന്ന് ചുരുക്കം. ഇതോടെ വി.ഡി സതീശൻ അതു ക്രമപ്രശ്നമായി സഭയിൽ കൊണ്ടുവന്നു. പിന്നാലെ പ്രതിപക്ഷം ബഹളവും തുടങ്ങി.
പക്ഷേ, സഭയിൽ ഇക്കാര്യം തുറന്നു പറയാത്ത സ്വരാജിനെതിരെ എങ്ങിനെ നടപടിയെടുക്കുമെന്നായി സ്പീക്കർ. സഭയുടെ രേഖകളിൽ വരാത്ത വാക്യത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞുനോക്കി. പക്ഷേ പ്രതിപക്ഷം വിട്ടില്ല. സ്വരാജിന്റെ പരാമർശങ്ങൾ സഭയ്ക്ക് അപമാനകരമെന്നായി സതീശൻ സതീശൻ. പ്രതിപക്ഷം സ്പീക്കറോട് സഹകരിച്ചിട്ടും സ്പീക്കർ പ്രതിപക്ഷത്തോടു സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നു പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബൈബിൾ വായിച്ച് പരിശോധിച്ചു റൂളിങ് നൽകാമെന്ന് സ്പീക്കർ പറഞ്ഞിട്ടും ബഹളമടങ്ങിയില്ല.
ഇതിനിടയിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു വി എസ് അച്യുതാനന്ദൻ പ്രസംഗം തുടങ്ങിയെങ്കിലും ബഹളം കാരണം നിർത്തേണ്ടിവന്നു. മത്തായിയുടെ സുവിശേഷം താൻ വായിച്ചിട്ടില്ലെന്നും എന്നാൽ, പ്രതിപക്ഷം പറഞ്ഞതു ശരിയാണെങ്കിൽ അതു ഭരണപക്ഷത്തിന്റെ സമീപനമല്ലെന്നും മുഖ്യമന്ത്രി പണറായി വിജയൻ പറഞ്ഞും. ഇന്നലെ ഞങ്ങൾക്ക് മാത്രമല്ല, മുഖ്യമന്ത്രിക്കും അക്കാര്യം മനസ്സിലായില്ലല്ലോ എന്ന ആശ്വാസത്താലാണോ എന്തോ അതോടെ ബഹളം നിലച്ചു.
പക്ഷേ, അവിടംകൊണ്ടും പ്രശ്നങ്ങൾ തീർന്നില്ല. പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണകൊണ്ടാണ് ഇതൊരു വിവാദമായതെന്ന് സ്വരാജ് ഇന്ന് വിശദീകരണം നൽകി. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചല്ല ബൈബിൾ ഉദ്ധരിച്ച് സംസാരിച്ചത്. ബൈബിൾ ആഴത്തിൽ പഠിക്കാത്തതുകൊണ്ടാണ് അതിന്റെ പേരിൽ ചിലർ തന്നെ വിമർശിക്കുന്നത്. പന്നികളേയും നായക്കളേയും കുറിച്ചല്ല മത്തായിയുടെ സുവിശേഷം. അനർഹർക്ക് അമൂല്യമായതിനെ സമീപിക്കാനാകില്ലെന്നാണ് സുവിശേഷത്തിലുള്ളത്. ഏതെങ്കിലും അംഗത്തെ ഉദ്ദേശിച്ചല്ല പരാമർശം ഉദ്ധരിച്ചതെന്നും സ്വരാജ് പറഞ്ഞു. ഇതിനുപിന്നാലെ വിശദീകരണത്തിന് മറുപടി പറയാൻ വി.ഡി സതീശൻ എഴുന്നേറ്റെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. ചട്ടപ്രകാരം അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ പ്രശ്നം തൽക്കാലം സമാപിച്ചെന്ന് പ്രതീക്ഷിക്കാം.
സ്വരാജിന്റെ പ്രസംഗത്തിന്റെ വീഡിയോ