- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസവും 54 കിലോമീറ്റർ വീതം അങ്ങോട്ടും ഇങ്ങോട്ടും പൊരിവെയിലത്ത് കൂടി നടന്നത് 20 തവണ; നാട്ടിലേക്കൊരു ടിക്കറ്റ് മാത്രം പ്രതീക്ഷിച്ച് പണം ഇല്ലാതെ പാർക്കിൽ ഉറങ്ങിയത് രണ്ട് വർഷം; ദുബായിലെ പ്രവാസിയുടെ കഥയറിഞ്ഞ് രോഗക്കിടക്കയിലും എംബസി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി സുഷമാസ്വരാജ്
ന്യൂഡൽഹി: എന്തുകൊണ്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രോഗശാന്തിക്കായി ഇന്ത്യാക്കാർ ഒന്നടങ്കം പ്രാർത്ഥിക്കുന്നുവെന്നതിന് തെളിവാണ് ജഗന്നാഥൻ സെൽവരാജിന്റെ ജീവിതം. പ്രമേഹം കിഡ്‌നിയെ തളർത്തി അതിന്റെ ആകുലതകളിൽ സുഷമാ സ്വരാജ് രോഗക്കിടക്കിയിലാണ്. അപ്പോഴും സെൽവരാജിന്റെ വേദന കണ്ടില്ലെന്ന് നടകികാൻ സുഷമാ സ്വരാജിന് കഴിയുന്നില്ല. കൃത്യമായ ഇടപെടലുകൾ ആശുപത്രിയിൽ കിടന്ന് നടത്തി. അങ്ങനെ സെൽവരാജിന് ആശ്വാസമെത്തുന്നു. വിദേശത്തകപ്പെട്ട് പോകുന്ന ഇന്ത്യൻ പ്രവാസികളുടെ ദുരിതകഥകൾ നാമേറെ കേട്ടിട്ടുണ്ട്.എന്നാൽ 48കാരനായ തമിഴ്‌നാട്ടുകാരനായ ജഗന്നാഥൻ സെൽവരാജിന്റെ ദുബായിലെ നരകജീവിതം കേട്ടാൽ ഇതു വരെ കേട്ടതെല്ലാം നിസ്സാരമെന്ന് തോന്നിയേക്കാം. രണ്ടു വർഷങ്ങൾക്കിടെ അദ്ദേഹം നീതി നേടി നടന്ന് താണ്ടിയിരിക്കുന്നത് ആയിരത്തിലധികം കിലോമീറ്ററുകളായിരുന്നു. കോടതി നടപടികൾക്കായി സോനാപൂരിലെ തന്റെ താമസസ്ഥലത്ത് നിന്നും കോടതിയിലേക്കായിരുന്നു ഈ നടത്തം. ഇതിനായി ദിവസവും 54 കിലോമീറ്റർ വീതം അങ്ങോട്ടും ഇങ്ങോട്ടും പൊരിവെയിലത്ത് കൂടി നടന്നത് 20 തവണയ
ന്യൂഡൽഹി: എന്തുകൊണ്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രോഗശാന്തിക്കായി ഇന്ത്യാക്കാർ ഒന്നടങ്കം പ്രാർത്ഥിക്കുന്നുവെന്നതിന് തെളിവാണ് ജഗന്നാഥൻ സെൽവരാജിന്റെ ജീവിതം. പ്രമേഹം കിഡ്‌നിയെ തളർത്തി അതിന്റെ ആകുലതകളിൽ സുഷമാ സ്വരാജ് രോഗക്കിടക്കിയിലാണ്. അപ്പോഴും സെൽവരാജിന്റെ വേദന കണ്ടില്ലെന്ന് നടകികാൻ സുഷമാ സ്വരാജിന് കഴിയുന്നില്ല. കൃത്യമായ ഇടപെടലുകൾ ആശുപത്രിയിൽ കിടന്ന് നടത്തി. അങ്ങനെ സെൽവരാജിന് ആശ്വാസമെത്തുന്നു.
വിദേശത്തകപ്പെട്ട് പോകുന്ന ഇന്ത്യൻ പ്രവാസികളുടെ ദുരിതകഥകൾ നാമേറെ കേട്ടിട്ടുണ്ട്.എന്നാൽ 48കാരനായ തമിഴ്‌നാട്ടുകാരനായ ജഗന്നാഥൻ സെൽവരാജിന്റെ ദുബായിലെ നരകജീവിതം കേട്ടാൽ ഇതു വരെ കേട്ടതെല്ലാം നിസ്സാരമെന്ന് തോന്നിയേക്കാം. രണ്ടു വർഷങ്ങൾക്കിടെ അദ്ദേഹം നീതി നേടി നടന്ന് താണ്ടിയിരിക്കുന്നത് ആയിരത്തിലധികം കിലോമീറ്ററുകളായിരുന്നു. കോടതി നടപടികൾക്കായി സോനാപൂരിലെ തന്റെ താമസസ്ഥലത്ത് നിന്നും കോടതിയിലേക്കായിരുന്നു ഈ നടത്തം. ഇതിനായി ദിവസവും 54 കിലോമീറ്റർ വീതം അങ്ങോട്ടും ഇങ്ങോട്ടും പൊരിവെയിലത്ത് കൂടി നടന്നത് 20 തവണയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ നാട്ടിലേക്കൊരു ടിക്കറ്റ് മാത്രം പ്രതീക്ഷിച്ച് പണം ഇല്ലാതെ പാർക്കിലായിരുന്നു സെൽവരാജ് രണ്ട് വർഷം ഉറങ്ങിയിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ദുബായിലെ ഈ പ്രവാസിയുടെ കഥയറിഞ്ഞ് രോഗക്കിടക്കയിലും എംബസി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയ സുഷമാ സ്വരാജിലാണ് ഇനി പ്രതീക്ഷ.
കിഡ്‌നി മാറ്റി വയ്ക്കാനുള്ള ചികിൽസയിലാണ് സുഷമ. അതിനിടെയാണ് സെൽവരാജിന്റെ കഥ അറിയുന്നത്. അപ്പോഴേക്കും ഇടപെടൽ. ഇതുകൊണ്ട് കൂടിയാണ് സുഷമ്മയ്ക്ക് കിഡ്‌നി നൽകാൻ സാധാരണക്കാരുടെ ഫോൺ വിളി എയിംസിലേക്ക് പ്രവഹിക്കുന്നത്. ജഗന്നാഥൻ സെൽവരാജിനായി വിദേശകാര്യമന്ത്രി നടത്തിയ ഇടപെടൽ കൂടിയായപ്പോൾ പ്രാർത്ഥനകൾ കൂടുകയാണ്. എത്രയും വേഗം ആശുപത്രിക്കിടക്കയിൽ നിന്ന് പൂർണ്ണ കർമ്മനിരതയായി തിരിച്ചെത്തുന്ന മന്ത്രിക്കായി കാത്തിരിക്കുകയാണ് ഏവരും. ഇനിയും ആശുപത്രിയിലേക്ക് കിഡ്‌നി ദാനം ചെയ്യാൻ എത്തുന്ന ഫോൺ വിളികളുടെ എണ്ണം കൂടുമെന്നും ഉറപ്പ്. സെൽവരാജിനെ പോലുള്ളവരുടെ കണ്ണീരൊപ്പുന്ന സുഷമയെ പ്രകീർത്തിക്കാൻ പ്രവാസികൾക്ക് ഇപ്പോൾ വാക്കുകളുമില്ല. രോഗ വിവരങ്ങൾ രാഷ്ട്രീയക്കാർ പുറത്ത് പറയാറില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് മികച്ച ഉദാഹരണം. എന്നാൽ തനിക്ക് കിഡ്‌നിക്ക് ഗുരുതര രോഗമാണെന്നും കിഡ്‌നി മാറ്റി വയ്‌ക്കേണ്ടതുണ്ടെന്നും സുഷമ്മ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.
സോനാപൂരിലെ തന്റെ താമസസ്ഥലത്ത് നിന്നും ദുബായിലെ കോടതികളിലേക്കായിരുന്നു ഇവിടുത്തെ തിരക്കേറിയ ഹൈവേകളിലൂടെ സെൽവരാജ് നടന്ന് പൊരിഞ്ഞത്. കടുത്ത ചൂടം മണൽക്കാറ്റും, ട്രാഫിക്കും താണ്ടിയിട്ടായിരുന്നു ഈ നരകദൂരങ്ങൾ സെൽവരാജ് പിന്നിട്ടത്. ലേബർ കോടതി പ്രക്രിയകൾക്കായിരുന്നു സെൽവരാജിന്റെ ഈ യാത്രകൾ. സോനാപൂരിൽ നിന്നും കോടതികളിലേക്ക് ബസ് സർവീസുണ്ടെങ്കിലും അതിനുള്ള ചാർജ് നൽകാൻ പണമില്ലാത്തതിനാലാണ് ഇദ്ദേഹം ഇത്തരത്തിൽ നടക്കാൻ നിർബന്ധിതനായിരുന്നത്. ഓരോ ഭാഗത്തേക്കും രണ്ട് മണിക്കൂർ വീതമെടുത്തായിരുന്നു സെൽവരാജ് നടന്നത്. ഈ നാല് മണിക്കൂറുകൾക്കിടെ അദ്ദേഹം മൊത്തം 54 കിലോമീറ്ററുകളായിരുന്നു നടന്ന് താണ്ടിയിരുന്നത്. രണ്ടാഴ്ച കൂടുമ്പോഴായിരുന്നു കോടതി വിചാരണ ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് ഈ ഹതഭാഗ്യൻ.
തന്റെ അമ്മ മരിക്കുകയും സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ലീവ് അനുവദിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു സെൽവരാജ് നീതി തേടി കോടതികൾ കയറിയിറങ്ങാൻ തുടങ്ങിയിരുന്നത്. തന്റെ കേസ് നമ്പർ 826 ആണെന്നും കോടതി നടപടികൾ ഉള്ള ഓരോ 15 ദിവസം കൂടമ്പോഴും ഇത്തരത്തിൽ നടക്കാൻ നിർബന്ധിതനായിരുന്നുവെന്നുമാണ് സെൽവരാജ് വെളിപ്പെടുത്തുന്നത്. അത്തരം ദിവസങ്ങളിൽ ഇദ്ദേഹം കാലത്ത് നാല് മണിക്കുണർന്നാണ് നടത്തമാരംഭിക്കുന്നത്. തനിക്ക് ബസിനോ ടാക്‌സിക്കോ നൽകാൻ പണമില്ലാത്തതിനാൽ നടക്കാൻ നിർബന്ധിതനാവുകയായിരുന്നുവെന്നും ഈ പ്രവാസി വെളിപ്പെടുത്തുന്നു. അതിരാവിലെ ചൂട് കുറവായിരിക്കുമെന്നതിനാലായിരുന്നു ഇയാൾ നേരത്തെ പുറപ്പെട്ടിരുന്നത്. സോനാപൂരിൽ നിന്നും അൽ നഹ്ദ, എയർപോർട്ട് ഫ്രീ സോൺ, എന്നിവിടങ്ങളിലൂടെ നടന്ന് കരാമയിലെത്തുകയായിരുന്നു പതിവ്.
ആരും തന്നെ സഹായിക്കാനില്ലായിരുന്നുവെന്നും എന്നാൽ രണ്ട് വർഷത്തിനിടെ കുറഞ്ഞത് 20 തവണയെങ്കിലും തനിക്ക് ഇത്തരത്തിൽ കോടതിയിലെത്തുക നിർബന്ധമായതിനാൽ നടക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്നും സെൽവരാജ് വിശദീകരിക്കുന്നു. കോടതി നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെയായിരുന്നു ഇയാളുടെ മടക്കം. വേനൽക്കാലങ്ങളിൽ നടത്തം നരകസമാനമായിരുന്നുവെന്നും എന്നാൽ തനിക്ക് മറ്റ് വഴികളില്ലാത്തതിനാലും ഈ പ്രശ്‌നങ്ങളിൽ നിന്നൊക്കെ രക്ഷപ്പെടാനുമായി നടത്തം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളുവെന്നും സെൽവരാജ് പറയുന്നു.
ഇക്കഴിഞ്ഞ നിരവധി മാസങ്ങളായി സോനാപൂരിലെ പബ്ലിക്ക് പാർക്കിലാണ് ഇദ്ദേഹം കഴിയുന്നത്. നിരന്തമായ അലച്ചിൽ ഇദ്ദേഹത്തെ രോഗാതുരനും ക്ഷീണിതനുമാക്കിയിട്ടുണ്ട്. തനിക്കൊപ്പം പാർക്കിൽ കഴിഞ്ഞവരൊക്കെ വീട്ടിലേക്ക് പോയെന്നും പണമില്ലാത്തതിനാൽ തനിക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവുന്നില്ലെന്നും സെൽവരാജ് പരിതപിക്കുന്നു. ഒരു വിമാനടിക്കറ്റ് എങ്ങനെയെങ്കിലും ലഭിക്കാനാണിപ്പോൾ ഇദ്ദേഹം കൊതിക്കുന്നതെന്നും സെൽവരാജിനെ സഹായിക്കാൻ ശ്രമിക്കുന്ന സോഷ്യൽ വർക്കർ വെളിപ്പെടുത്തുന്നു.
ഇദ്ദേഹത്തിന്റെ കദനകഥ കേട്ടറിഞ്ഞ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നലെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യം വെളിപ്പെടുത്തി രോഗക്കിടക്കയിൽ നിന്നും സുഷമ ട്വീറ്റ് ചെയ്തിട്ടുണ്ട്.