- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വരലയ ' അഴിമതി ആരോപണം: ക്രൈം വാരിക എഡിറ്റർക്കെതിരെ എം. എ.ബേബി ഫയൽ ചെയ്ത അപകീർത്തി കേസിൽ നാളെ വിധി പ്രഖ്യാപിക്കും; വി.എസിനെ വിസ്തരിക്കണമെന്ന ഹർജി നേരത്തേ കോടതി തള്ളി; പ്രമാദമായ കേസിലെ വിധി ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: ക്രൈം വാരിക എഡിറ്റർക്കെതിരെ മുൻ മന്ത്രി എം.എ.ബേബി ഫയൽ ചെയ്ത അപകീർത്തിക്കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. കേസിൽ പ്രതിയായ ക്രൈം എഡിറ്റർ റ്റി.പി.നന്ദ കുമാർ സമർപ്പിച്ച പുനർ വിസ്താര ഹർജി മജിസ്ട്രേട്ട് ടി.മഞ്ജിത്ത് ഒക്ടോബർ 4ന് തള്ളിയിരുന്നു.ഹർജിക്ക് ഉദ്ദേശ ശുദ്ധിയില്ലെന്നും ഉത്തമ വിശ്വാസമില്ലെന്നും 2005ൽ കേസ് നടപടി ആരംഭിച്ച് 2008 ൽ വിചാരണ പൂർത്തിയായതും വളരെ കാലം സ്റ്റേയിൽ കിടന്നതുമായ കേസിന്റെ വിധി വൈകിപ്പിക്കാനേ പുനർ വിസ്താര ഹർജി ഉപകരിക്കുകയുള്ളുവെന്ന് വിലയിരുത്തിലാണ് ഹർജി കോടതി തള്ളിയത്. കേസിൽ വിധി പ്രസ്താവത്തിന് മുന്നോടിയായുള്ള അന്തിമവാദം ഒക്ടോബർ 6ന ്പറയാൻ ഇരു ഭാഗത്തിനോടും കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ പുനർ വിസ്താര ഹർജി തള്ളിയ ഉത്തരവ് ചോദ്യം ചെയ്ത് താൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും സ്റ്റേ ഉത്തരവ് ഹാജരാക്കാൻ ഒരാഴ്ച സമയം വേണമെന്നുമാവശ്യപ്പെട്ട് നന്ദകുമാർ ഹർജി ഫയൽ ചെയ്തു.ഹർജി അനുവദിച്ച കോടതി വിധി പറയുന

തിരുവനന്തപുരം: ക്രൈം വാരിക എഡിറ്റർക്കെതിരെ മുൻ മന്ത്രി എം.എ.ബേബി ഫയൽ ചെയ്ത അപകീർത്തിക്കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. കേസിൽ പ്രതിയായ ക്രൈം എഡിറ്റർ റ്റി.പി.നന്ദ കുമാർ സമർപ്പിച്ച പുനർ വിസ്താര ഹർജി മജിസ്ട്രേട്ട് ടി.മഞ്ജിത്ത് ഒക്ടോബർ 4ന് തള്ളിയിരുന്നു.ഹർജിക്ക് ഉദ്ദേശ ശുദ്ധിയില്ലെന്നും ഉത്തമ വിശ്വാസമില്ലെന്നും 2005ൽ കേസ് നടപടി ആരംഭിച്ച് 2008 ൽ വിചാരണ പൂർത്തിയായതും വളരെ കാലം സ്റ്റേയിൽ കിടന്നതുമായ കേസിന്റെ വിധി വൈകിപ്പിക്കാനേ പുനർ വിസ്താര ഹർജി ഉപകരിക്കുകയുള്ളുവെന്ന് വിലയിരുത്തിലാണ് ഹർജി കോടതി തള്ളിയത്.
കേസിൽ വിധി പ്രസ്താവത്തിന് മുന്നോടിയായുള്ള അന്തിമവാദം ഒക്ടോബർ 6ന ്പറയാൻ ഇരു ഭാഗത്തിനോടും കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ പുനർ വിസ്താര ഹർജി തള്ളിയ ഉത്തരവ് ചോദ്യം ചെയ്ത് താൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും
സ്റ്റേ ഉത്തരവ് ഹാജരാക്കാൻ ഒരാഴ്ച സമയം വേണമെന്നുമാവശ്യപ്പെട്ട് നന്ദകുമാർ ഹർജി ഫയൽ ചെയ്തു.ഹർജി അനുവദിച്ച കോടതി വിധി പറയുന്നതിന് സ്റ്റേ ഉണ്ടെങ്കിൽ ചൊവ്വാഴ്ച ഹാജരാക്കാൻ നിർദേശിച്ചു. എന്നാൽ ഉത്തരവ് നന്ദകുമാർ ഹാജരാക്കിയില്ല. തുടർന്ന് അന്തിമ വാദം കേട്ട കോടതി വിധി പ്രസ്താവം ഇന്ന് പുറപ്പെടുവിക്കുമെന്ന് ഉത്തരവിട്ടു.
കേസിൽ ന്യായമായ തീർപ്പ് കൽപ്പിക്കുന്നതിലേക്ക് പ്രതിഭാഗം സാക്ഷിയായി വി എസ്.അച്ചുതാനന്ദനെ വിളിച്ചു വരുത്തി മൊഴിയെടുക്കണമെന്ന പ്രതിഭാഗം സാക്ഷിപ്പട്ടിക നേരത്തേ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു കൊണ്ട് കേസിൽ മുമ്പുണ്ടായിരുന്ന സ്റ്റേ നീക്കം ചെയ്യുകയായിരുന്നു. 2018 ഓഗസ്റ്റ് 13നാണ് നന്ദകുമാർ പുനർവിസ്താര ഹർജി സമർപ്പിച്ചത്.
2004 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 'സ്വരലയ ' പദ്ധതിയിൽ മുൻ മന്ത്രി എം.എ.ബേബി അഴിമതി കാട്ടിയെന്ന് ക്രൈം വാരികയിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് അപകീർത്തി കേസിനാധാരമായത്. തനിക്കെതിരായ ദോഷാരോപണം തന്റെ ഖ്യാതിക്ക് ഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ചു വെന്ന് കാണിച്ച് എം.എ.ബേബിയാണ് കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. ബേബിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ കോടതി 2005 ഓഗസ്റ്റ് 6 ന് നന്ദകുമാറിനെ പ്രതിചേർത്ത് നേരിട്ട് കേസെടുക്കുകയായിരുന്നു.

