- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വരലയയുടെ കലാ സാംസ്ക്കാരിക മേള വർണ്ണാഭമായി
ഡബ്ലിൻ: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് ഡബ്ലിൻ സ്വരലയയും ലെയ്‌സ് ലിപ്പ് ഇന്ത്യൻ കൾച്ചറൽ ഫ്രണ്ട്‌സ് ഗ്രൂപ്പും സംയുക്തമായി നടത്തി വരാറുള്ള കലാസന്ധ്യ ലെയ്‌സ് ലിപ്പ് പാരിഷ്ഹാളിൽ നടന്നു. നൃത്തവും സംഗീതവും അഭ്യസിക്കുന്ന വിവിധ രാജ്യക്കാരായ നിരവധി കുട്ടികളുടെ കലാപ്രകടനങ്ങൾ അരങ്ങേറുകയുണ്ടായി. കാണികളേവരുടെയും പ്രശംസ പ
ഡബ്ലിൻ: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് ഡബ്ലിൻ സ്വരലയയും ലെയ്‌സ് ലിപ്പ് ഇന്ത്യൻ കൾച്ചറൽ ഫ്രണ്ട്‌സ് ഗ്രൂപ്പും സംയുക്തമായി നടത്തി വരാറുള്ള കലാസന്ധ്യ ലെയ്‌സ് ലിപ്പ് പാരിഷ്ഹാളിൽ നടന്നു. നൃത്തവും സംഗീതവും അഭ്യസിക്കുന്ന വിവിധ രാജ്യക്കാരായ നിരവധി കുട്ടികളുടെ കലാപ്രകടനങ്ങൾ അരങ്ങേറുകയുണ്ടായി. കാണികളേവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഭരതനാട്യം, ബോളിവുഡ് ഡാൻസ് എന്നിവ റോസ് ചെറിയാൻ, ആൽഡിയ സുനിൽ, ലയ എലിസബത്ത് ജോസ് എന്നിവർ അവതരിപ്പിച്ചു. കൂടാതെ സംഗീതത്തിന് ഭാഷയുടെ അതിർവരുമ്പുകളില്ലാ എന്ന് തെളിയിക്കുന്ന തരത്തിൽ പ്രേക്ഷകരുടെ പ്രതികരണം ലഭിച്ച ഹിന്ദി മെലഡി ഗാനം സ്വരലയയുടെ സംഘാടകനായ ബെന്നി ആലപിച്ചു.
കലാപ്രകടനം കാണുന്നതിനും പങ്കെടുക്കുന്നതിനും നിരവധി ആളുകളുടെ സാന്നിധ്യം ഈ സംരംഭത്തിന്റെ വിജയമായി കരുതുന്നു. വരും നാളുകളിൽ കൂടുതൽ മികവാർന്ന പ്രോഗ്രാം നടത്തുന്നതിന് ഇത് ആവേശം പകർന്നിട്ടുള്ളതായി സ്വരലയയുടെ സഹകാരിയായ ലെയ്‌സ് ലിപ്പ് ഇന്റർ കൾച്ചറൽ ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ സംഘാടകർ അറിയിച്ചു.