കുരുട്ടുബുദ്ധിയും കൗശലവുമായി ജീവിക്കുന്ന കഥാപാത്രമായി ബിജു മേനോന് എത്തുന്ന ചിത്രം സ്വർണ കടുവയുടെ ട്രെയിലർ എത്തി.മായാമോഹിനിയും ശൃഗാരവേലനുമൊരുക്കിയ ജോസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ട

'റിനി ഐപ്പ് മാട്ടുമ്മേൽ' എന്ന പേരിൽ തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുക. തൃശൂർ പശ്ചാത്തലമാവുന്ന സിനിമയാണിത്.ഒരു ഇടവേളയ്ക്ക് ശേഷം ബാബു ജനാർദ്ദനൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ഇനിയയാണ് നായിക. ഇന്നസെന്റ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ് പിള്ളയാണ് ഛായാഗ്രഹണം.