- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകൻ മാനിയ അവസാനിപ്പിക്കാൻ സ്വർണക്കടുവ ഇന്നെത്തും; 104 തിയറ്ററുകളിലായി 455 ഷോയുമായി മെഗാ റീലിസിനൊരുങ്ങി ബിജു മേനോൻ ചിത്രം
രണ്ടാഴ്ച്ചയിൽ അധികമായി കേരളത്തിൽ തുടരുന്ന പുലിമുരുകൻ മാനിയ അവസാനിപ്പിക്കാൻ സ്വർണക്കടുവ ഇന്നെത്തുകയാണ്. തിയറ്ററുകളിലായി 455 ഷോ, ബിജുമേനോന്റെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് സ്വർണ്ണക്കടുവയുടേത്.നേരത്തെ ഒക്ടോബർ 28നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പുലിമുരുകന്റെ പടയോട്ടത്തെ തുടർന്ന് റീലിസ് മാറ്റിവയ്ക്കുകയായിരുന്നു. മായാമോഹിനി, ശൃംഗാരവേലൻ എന്നീ സിനിമകൾക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർണ്ണകടുവ. ബാബു ജനാർദ്ദനൻ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ഇനിയ, പൂജിതാ മേനോൻ എന്നിവരാണ് നായികമാർ. പുലിമുരുകനോട് മത്സരിക്കാനില്ലെന്ന തലക്കെട്ടിലായിരുന്നു സ്വർണക്കടുവയുടെ ആദ്യ പോസ്റ്റർ. തോൽപ്പിക്കാനല്ല ജീവിക്കാനാണ് എത്തുന്നത് എന്ന് പുലിയോട് അപേക്ഷിക്കുന്ന കടുവാക്കുട്ടിയുടെ ചിത്രമായിരുന്നു ബിജു മേനോൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റർ. കുരുട്ടുബുദ്ധിയും കൗശലവുമായി ജീവിക്കുന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. റിനി ഐപ്പ് മാട്ടുമ്മേൽ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇന്
രണ്ടാഴ്ച്ചയിൽ അധികമായി കേരളത്തിൽ തുടരുന്ന പുലിമുരുകൻ മാനിയ അവസാനിപ്പിക്കാൻ സ്വർണക്കടുവ ഇന്നെത്തുകയാണ്. തിയറ്ററുകളിലായി 455 ഷോ, ബിജുമേനോന്റെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് സ്വർണ്ണക്കടുവയുടേത്.നേരത്തെ ഒക്ടോബർ 28നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പുലിമുരുകന്റെ പടയോട്ടത്തെ തുടർന്ന് റീലിസ് മാറ്റിവയ്ക്കുകയായിരുന്നു.
മായാമോഹിനി, ശൃംഗാരവേലൻ എന്നീ സിനിമകൾക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർണ്ണകടുവ. ബാബു ജനാർദ്ദനൻ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ഇനിയ, പൂജിതാ മേനോൻ എന്നിവരാണ് നായികമാർ.
പുലിമുരുകനോട് മത്സരിക്കാനില്ലെന്ന തലക്കെട്ടിലായിരുന്നു സ്വർണക്കടുവയുടെ ആദ്യ പോസ്റ്റർ. തോൽപ്പിക്കാനല്ല ജീവിക്കാനാണ് എത്തുന്നത് എന്ന് പുലിയോട് അപേക്ഷിക്കുന്ന കടുവാക്കുട്ടിയുടെ ചിത്രമായിരുന്നു ബിജു മേനോൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റർ.
കുരുട്ടുബുദ്ധിയും കൗശലവുമായി ജീവിക്കുന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. റിനി ഐപ്പ് മാട്ടുമ്മേൽ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇന്നസെന്റ്, സുരേഷ് കൃഷ്ണ,സുധീർ കരമന,ഹരീഷ്,കോട്ടയം നസീർ,എന്നിവരും പ്രധാന റോളുകളിലെത്തും.