ബിജു മേനോൻ നായകനാവുന്ന സ്വർണ്ണക്കടുവയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ എത്തി. ജോസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോബ് ജി ഫിലിംസിന്റെ ബാനറിൽ ജോബ് ജി ഉമ്മനാണ് സ്വർണ്ണക്കടുവ നിർമ്മിക്കുന്നത്. ഇനിയ പൂജിത എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദനനാണ് സ്വർണ്ണക്കടുവയുടെ കഥ രചിച്ചിരിക്കുന്നത്.

ബിജുമേനോനെ കൂടാതെ ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് കൃഷ്ണ, സുധീർ കരമന, ഹരീഷ് കണാരൻ, കോട്ടയം നസീർ, ബൈജു, കലാഭവൻ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ആഗസ്റ്റിൽ തീയേറ്ററുകളിലെത്തും.