- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ണനെ തോൽപിക്കാം എന്ന അതിമോഹം കൊണ്ടല്ല, ജീവിക്കാൻ വേണ്ടി വരുന്നതാ; സ്വർണ്ണക്കടുവയുടെ രസകരമായ പോസ്റ്റർ പുറത്ത് വിട്ട് ബിജുമേനോൻ
പുലിമുരുകൻ ബോക്സ്ഓഫീസ് കീഴടക്കുമ്പോൾ അടുത്തതായി എത്താൻ പോകുന്നത് ഒരു കടുവയാണ്. ബിജു മേനോൻ നായകനാകുന്ന സ്വർണ്ണക്കടുവയാണ് റീലിസിനൊരുങ്ങുന്നത്. നവംബർ നാലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം റിലീസിനൊരുങ്ങുമ്പോൾ പുലിമുരുകനുമായി ബന്ധപ്പെട്ട് രസകരമായൊരു പോസ്റ്റർ ബിജു മേനോൻ പങ്കുവച്ചിരിക്കുകയാണ്. പുലിയുടെയും കടുവയുടെയും ചിത്രമാണ് ഈ പോസ്റ്ററിൽ ഉള്ളത്. അതിൽ കടുവ പുലിയോട് പറയുന്നൊരു ഡയലോഗ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 'അണ്ണാ...അണ്ണനെ തോൽപിക്കാം എന്ന അതിമോഹം കൊണ്ട് വരുകയല്ല, ജീവിക്കാൻ വേണ്ടി വരുന്നതാ...' എന്നാണ് ഡയലോഗ്. തൃശൂരുകാരനായ ഒരു കാർ ഡ്രൈവറുടെ വേഷത്തിലാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത്. തൃശൂർ ഭാഷയാണ് ചിത്രത്തിൽ ബിജു മേനോൻ സംസാരിക്കുന്നത്. മായാമോഹിനി, ശൃംഗാരവേലൻ എന്നീ സിനിമകൾക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർണ്ണകടുവ. ബാബു ജനാർദ്ദനൻ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ഇനിയ, പൂജിതാ മേനോൻ എന്നിവരാണ് നായികമാർ.
പുലിമുരുകൻ ബോക്സ്ഓഫീസ് കീഴടക്കുമ്പോൾ അടുത്തതായി എത്താൻ പോകുന്നത് ഒരു കടുവയാണ്. ബിജു മേനോൻ നായകനാകുന്ന സ്വർണ്ണക്കടുവയാണ് റീലിസിനൊരുങ്ങുന്നത്. നവംബർ നാലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം റിലീസിനൊരുങ്ങുമ്പോൾ പുലിമുരുകനുമായി ബന്ധപ്പെട്ട് രസകരമായൊരു പോസ്റ്റർ ബിജു മേനോൻ പങ്കുവച്ചിരിക്കുകയാണ്.
പുലിയുടെയും കടുവയുടെയും ചിത്രമാണ് ഈ പോസ്റ്ററിൽ ഉള്ളത്. അതിൽ കടുവ പുലിയോട് പറയുന്നൊരു ഡയലോഗ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 'അണ്ണാ...അണ്ണനെ തോൽപിക്കാം എന്ന അതിമോഹം കൊണ്ട് വരുകയല്ല, ജീവിക്കാൻ വേണ്ടി വരുന്നതാ...' എന്നാണ് ഡയലോഗ്. തൃശൂരുകാരനായ ഒരു കാർ ഡ്രൈവറുടെ വേഷത്തിലാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത്. തൃശൂർ ഭാഷയാണ് ചിത്രത്തിൽ ബിജു മേനോൻ സംസാരിക്കുന്നത്.
മായാമോഹിനി, ശൃംഗാരവേലൻ എന്നീ സിനിമകൾക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർണ്ണകടുവ. ബാബു ജനാർദ്ദനൻ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ഇനിയ, പൂജിതാ മേനോൻ എന്നിവരാണ് നായികമാർ.