- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീഗൂഡതകൾ നിറച്ച് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററെത്തി; അങ്കമാലി ഡയറിസീന് ശേഷം ആന്റണി വർഗീസ് എത്തുക മറ്റൊരു ശക്തമായ കഥാപാത്രവുമായി
അങ്കമാലി ഡയറീസിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പേരുപോലെ തന്നെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ടീസർ എത്തിയത്. നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന ടീസറിന് 1.43 മിനിറ്റ് ദൈർഘ്യമാണുള്ളത്.നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകരായ ബി.ഉണ്ണികൃഷ്ണണൻ, ലിജോ ജോസ് പല്ലിശ്ശേരി, നടൻ ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ്. ദിലീപ് കുര്യനാണ് തിരക്കഥ ഒരുക്കുന്നത്. കോട്ടയത്തെ പശ്ചാത്തലമാക്കി ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഫിനാൻസ് കമ്പനി മാനേജരായാണ് ആന്റണി ചിത്രത്തിൽ എത്തുക.വിനായകൻ, ചെമ്പൻ വിനോദ് എന്നിവർക്കൊപ്പം അങ്കമാലി താരം ടിറ്റൊ വിൽസണും പ്രധാന കഥാപാത്രമായി എത്തുന്നു.
അങ്കമാലി ഡയറീസിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
പേരുപോലെ തന്നെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ടീസർ എത്തിയത്. നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന ടീസറിന് 1.43 മിനിറ്റ് ദൈർഘ്യമാണുള്ളത്.നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകരായ ബി.ഉണ്ണികൃഷ്ണണൻ, ലിജോ ജോസ് പല്ലിശ്ശേരി, നടൻ ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ്. ദിലീപ് കുര്യനാണ് തിരക്കഥ ഒരുക്കുന്നത്.
കോട്ടയത്തെ പശ്ചാത്തലമാക്കി ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഫിനാൻസ് കമ്പനി മാനേജരായാണ് ആന്റണി ചിത്രത്തിൽ എത്തുക.വിനായകൻ, ചെമ്പൻ വിനോദ് എന്നിവർക്കൊപ്പം അങ്കമാലി താരം ടിറ്റൊ വിൽസണും പ്രധാന കഥാപാത്രമായി എത്തുന്നു.



