കൊച്ചി: അങ്കമാലി ഡയറീസിന് ശേഷം ആന്റണി വർഗീസ് നായകനാകുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹൈവോൾട്ടേജ് ആക്ഷനിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത് ഇർഫാൻ പത്താനും നിവിൻ പോളിയും പൃഥ്വിരാജും ചേർന്നായിരുന്നു.

നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖം അശ്വതി മനോഹരനാണ് നായികയാകുന്നത്.

ആന്റണി വര്ഗീസിനൊപ്പം വിനായകനും ചെമ്ബന് വിനോദും ചിത്രത്തില് മുഖ്യവേഷങ്ങളിലെത്തുന്നത്.സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ചിത്രത്തിന്റെ സഹനനിർമ്മാതാക്കളാണ്.

ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജേക്കബ്ബ് എന്ന യുവാവായാണ് ആന്റണി എത്തുന്നത്. ചില അപ്രതീക്ഷിത സംഭവഭങ്ങളുടെ ഫലമായി ഒറ്റ രാത്രി കൊണ്ട് ഇയാളുടെ ജിവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 200 തിരക്കഥകൾക്ക് ഒടുവിൽ ആന്റണി വർഗ്ഗീസ് തിരഞ്ഞെടുത്ത ആക്ഷൻ ത്രില്ലർ തിരക്കഥയാണ് ഈ ചിത്രം