- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യം അർധരാത്രിയിലെ ആദ്യ ഗാനമെത്തി; ശ്രീകുമാർ വക്കിയിൽ ആലപിച്ച ഗാനത്തിന് സംഗീതം നിർവഹിച്ചത് ജേക്സ് ബിജോയ്; സോഷ്യൽ മീഡിയയിൽ തരംഗമായി ആന്റണി വർഗീസിന്റെ പുതിയ ഗാനം
കൊച്ചി: പെപ്പെയെന്ന ആന്റണി വർഗീസ് നായകനാവുന്ന 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബി ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന ചിത്രം ആന്റണി വർഗീസിന്റെ രണ്ടാമത്തെ സിനിമയാണ്. ശ്രീകുമാർ വക്കിയിലിൽ ആലപിച്ച ഗാനത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ജോയ് പോളാണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു പാപ്പച്ചൻ. ദിലീപ് കുര്യൻ തിരക്കഥ ഒരുക്കുന്നു. ബി ഉണ്ണികൃഷ്ണൻ ആദ്യമായി നിർമ്മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നിർമ്മാണത്തിൽ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്ബൻ വിനോദ് ജോസും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.അങ്കമാലി ഡയറീസിലെ വില്ലൻ കഥാപാത്രമായ യു ക്ലാംപ് രാജനെ അവതരിപ്പിച്ച ടിറ്റൊ വിൽസൺ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഫിനാൻസ് കമ്ബനി മാനേജരായ കോട്ടയംകാരൻ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒര
കൊച്ചി: പെപ്പെയെന്ന ആന്റണി വർഗീസ് നായകനാവുന്ന 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബി ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന ചിത്രം ആന്റണി വർഗീസിന്റെ രണ്ടാമത്തെ സിനിമയാണ്.
ശ്രീകുമാർ വക്കിയിലിൽ ആലപിച്ച ഗാനത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ജോയ് പോളാണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്.
ലിജോ ജോസ് പല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു പാപ്പച്ചൻ. ദിലീപ് കുര്യൻ തിരക്കഥ ഒരുക്കുന്നു. ബി ഉണ്ണികൃഷ്ണൻ ആദ്യമായി നിർമ്മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നിർമ്മാണത്തിൽ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്ബൻ വിനോദ് ജോസും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.അങ്കമാലി ഡയറീസിലെ വില്ലൻ കഥാപാത്രമായ യു ക്ലാംപ് രാജനെ അവതരിപ്പിച്ച ടിറ്റൊ വിൽസൺ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ഫിനാൻസ് കമ്ബനി മാനേജരായ കോട്ടയംകാരൻ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒരു രാത്രിയിലെ സംഭവം അവന്റെ ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്‌നം പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ.