- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതിനോടകം രണ്ടോ മൂന്നോ തവണ സോഷ്യൽ മീഡിയ തന്നെ വിവാഹം കഴിപ്പിച്ചു; ഇതിനോടൊന്നും പ്രതികരിക്കാൻ ഇതുവരെ തോന്നിയിട്ടില്ല; ജീവിതത്തിൽ ഇതുവരെ സോളമനെ കണ്ടുമുട്ടിയിട്ടുമില്ല: വിവാഹക്കാര്യത്തെ കുറിച്ച് സ്വാതി റെഡ്ഡിക്ക് പറയാനുള്ളത്
ഹൈദരാബാദ്: മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നടി സ്വാതി റെഡ്ഡി. ചുരുങ്ങിയ സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളത്തിന്റെ പ്രിയ നായികയാണ് അവർ. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഫഹദ് ഫാസിൽ നായകനായ അമേനിലൂടെയാണ്. അതിലെ ശോശന്നയെ പ്രക്ഷകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ തന്റേടിയായ ശോശന്നയെ ഏവർക്കും ഇഷ്ടമാണ്. നിനക്ക് പള്ളിലച്ഛനാവണോ അതെ എന്നെ കെട്ടി എന്റെ പിള്ളരുടെ അച്ഛനാവണോ എന്നുള്ള ശോശന്നയുടെ ഡയലോഗ് ഇന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ പുറത്തിറങ്ങിയ വർഷങ്ങൾ പിന്നിട്ടെങ്കിലും ഈ ഡയലോഗ് ഇന്നും ഹിറ്റാണ്. പ്രേക്ഷകർ അറിയേണ്ട ഒരോയൊരു കാര്യം സ്വാതിക്ക് സോളമനുണ്ടോ എന്നാണ്. എന്നാൽ ജീവിതത്തിൽ ഇതുവരെ സോളമനെ കണ്ടുമുട്ടിയിട്ടില്ലെന്നാണ് സ്വാതി പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതു പറഞ്ഞത്. എനിക്ക് ചേരുന്ന വരനെ കണ്ടു കിട്ടിയാൽ അപ്പോൾ കല്യാണം എന്നായിരുന്നു വിവാഹ സങ്കൽപ്പത്തെ കുറിച്ചു ചോദിച്ചപ്പോൾ സ്വാതിയുടെ പ്രതികരണം. എല്ലാവരേയും അറിയിച്ചു
ഹൈദരാബാദ്: മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നടി സ്വാതി റെഡ്ഡി. ചുരുങ്ങിയ സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളത്തിന്റെ പ്രിയ നായികയാണ് അവർ. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഫഹദ് ഫാസിൽ നായകനായ അമേനിലൂടെയാണ്. അതിലെ ശോശന്നയെ പ്രക്ഷകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ തന്റേടിയായ ശോശന്നയെ ഏവർക്കും ഇഷ്ടമാണ്.
നിനക്ക് പള്ളിലച്ഛനാവണോ അതെ എന്നെ കെട്ടി എന്റെ പിള്ളരുടെ അച്ഛനാവണോ എന്നുള്ള ശോശന്നയുടെ ഡയലോഗ് ഇന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ പുറത്തിറങ്ങിയ വർഷങ്ങൾ പിന്നിട്ടെങ്കിലും ഈ ഡയലോഗ് ഇന്നും ഹിറ്റാണ്. പ്രേക്ഷകർ അറിയേണ്ട ഒരോയൊരു കാര്യം സ്വാതിക്ക് സോളമനുണ്ടോ എന്നാണ്. എന്നാൽ ജീവിതത്തിൽ ഇതുവരെ സോളമനെ കണ്ടുമുട്ടിയിട്ടില്ലെന്നാണ് സ്വാതി പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതു പറഞ്ഞത്. എനിക്ക് ചേരുന്ന വരനെ കണ്ടു കിട്ടിയാൽ അപ്പോൾ കല്യാണം എന്നായിരുന്നു വിവാഹ സങ്കൽപ്പത്തെ കുറിച്ചു ചോദിച്ചപ്പോൾ സ്വാതിയുടെ പ്രതികരണം. എല്ലാവരേയും അറിയിച്ചു കൊണ്ട് മാത്രമേ താൻ വിവാഹം കഴിക്കുകയുള്ളുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
താരം ഇങ്ങനെ പറയാൻ ഒരു കാര്യമുണ്ട് . ഇതിനോടകം തന്നെ രണ്ടോ മൂന്നോ തവണ സ്വാതിയെ സോഷ്യൽ മീഡിയ വിവാഹം കഴിപ്പിച്ചു അയച്ചിരുന്നു. ഇത്തരം വാർത്തകൾ താനും സോഷ്യൽ മീഡിയയിലൂടെയാണ് അറിയുന്നതെന്നും എന്നാൽ ഇതിനോടെന്നും പ്രതികരിക്കാൻ ഇതുവരെ തോന്നിയിട്ടില്ലെന്നും സ്വാതി വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.
ലിജോ ജോസഫ് പല്ലിശ്ശേരിയുടെ അമീൻ എന്ന ത ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തിലേയ്ക്ക് സ്വാതി എത്തിയത്. ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രമായ സോളമന്റെ കാമുകിയായിട്ടാണ് സ്വാതി എത്തിയത്. ഫഹദിനോട് കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ സ്വാതിക്ക് കഴിഞ്ഞിരുന്നു. ചിത്രം വൻ വിജയമായിരുന്നു . ഇതിനു പിന്നാലെ താരത്തേടി നിരവധി മലയാള ചിത്രങ്ങൾ എത്തി.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സ്വാതി. താരവും മലയാളത്തിലെ പ്രിയ നടി പാർവതിയുമായിട്ടുള്ള ചിത്രങ്ങളൽ ഇന്റസ്റ്റാഗ്രാമിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ബന്ദിപ്പൂവ് എന്നാണ് സ്‌നാതിയുടെ ചിത്രങ്ങളെ പാർവതി വിശേഷിപ്പിക്കുന്നത്.