- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ പാർട്ടി വിട്ട് പോവില്ലെന്ന് സത്യം ചെയ്യൂ'; സ്വന്തം പാർട്ടി എംഎൽഎമാരെ കൊണ്ട് സത്യപ്രതിജ്ഞ ചൊല്ലിച്ച് അരവിന്ദ് കെജ്രിവാൾ; എംഎൽഎമാരെ ബിജെപി ചാക്കിട്ടു പിടിക്കുമോ എന്ന ഭയപ്പാടിൽ ആംആദ്മി പാർട്ടി; പ്രധാനമന്ത്രി മോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് പന്തിയല്ലെന്ന് വിലയിരുത്തലിൽ കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആം ആദ്മി പാർട്ടി ആകെ അടിപതറിയ നിലയിലാണ്. ഇതോടെ ഏത് നിമിഷവും ഡൽഹിയിലെ ഭരണം തകരുമെന്ന നിലയിലാണ് കാര്യങ്ങലുടെ പോക്ക്. ഈ ഭയപ്പാട് പെരുകുന്നതിനിടെ ഈ പാർട്ടി വിട്ട് പോകില്ലെന്ന് സത്യം ചെയ്യൂവെന്ന് പറഞ്ഞ് എംഎൽഎമാരെ കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് കെജ്രിവാൾ. 'അവർ നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്യും, 10 കോടി വരെ തരാമെന്ന് പറഞ്ഞേക്കും. അത് നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ജീവിതകാലം മുഴുവൻ നിങ്ങളതിന് വിലനൽകേണ്ടി വരും. ദൈവത്തെ സാക്ഷിയാക്കി, ഞാൻ സത്യം ചെയ്യുന്നു, പരിശുദ്ധമായ ഈ പാർട്ടിയെ ചതിക്കില്ല, അതുപോലെ തന്നെ അഴിമതിവിരുദ്ധ പ്രവർത്തനങ്ങളേയും വഞ്ചിക്കില്ല. - ആം ആദ്മി പാർട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് കെജ്രിവാൾ ഇങ്ങനെ പറഞ്ഞത്. ഡൽഹി കോർപ്പറേഷനിലേക്ക് ജയിച്ച 48 ആംആദ്മി അംഗങ്ങളോടാണ് പാർട്ടിയെ ചതിക്കില്ലെന്ന് സത്യം ചെയ്യാൻ കെജ്രിവാൾ ആവശ്യപ്പെട്ടത്. ഭൂരിപക്ഷം നേടി ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ഭരണം നിലനിർത്തിയ ബിജെപി ആംആദ്മി

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആം ആദ്മി പാർട്ടി ആകെ അടിപതറിയ നിലയിലാണ്. ഇതോടെ ഏത് നിമിഷവും ഡൽഹിയിലെ ഭരണം തകരുമെന്ന നിലയിലാണ് കാര്യങ്ങലുടെ പോക്ക്. ഈ ഭയപ്പാട് പെരുകുന്നതിനിടെ ഈ പാർട്ടി വിട്ട് പോകില്ലെന്ന് സത്യം ചെയ്യൂവെന്ന് പറഞ്ഞ് എംഎൽഎമാരെ കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് കെജ്രിവാൾ.
'അവർ നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്യും, 10 കോടി വരെ തരാമെന്ന് പറഞ്ഞേക്കും. അത് നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ജീവിതകാലം മുഴുവൻ നിങ്ങളതിന് വിലനൽകേണ്ടി വരും. ദൈവത്തെ സാക്ഷിയാക്കി, ഞാൻ സത്യം ചെയ്യുന്നു, പരിശുദ്ധമായ ഈ പാർട്ടിയെ ചതിക്കില്ല, അതുപോലെ തന്നെ അഴിമതിവിരുദ്ധ പ്രവർത്തനങ്ങളേയും വഞ്ചിക്കില്ല. - ആം ആദ്മി പാർട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് കെജ്രിവാൾ ഇങ്ങനെ പറഞ്ഞത്. ഡൽഹി കോർപ്പറേഷനിലേക്ക് ജയിച്ച 48 ആംആദ്മി അംഗങ്ങളോടാണ് പാർട്ടിയെ ചതിക്കില്ലെന്ന് സത്യം ചെയ്യാൻ കെജ്രിവാൾ ആവശ്യപ്പെട്ടത്.
ഭൂരിപക്ഷം നേടി ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ഭരണം നിലനിർത്തിയ ബിജെപി ആംആദ്മി പാർട്ടി അംഗങ്ങളെ വിലയ്ക്കെടുക്കാൻ ശ്രമിക്കുമെന്ന ഭയമാണ് പ്രതിജ്ഞ ചൊല്ലാൻ കെജ്രിവാളിനെ പ്രേരിപ്പിച്ചത്. കാര്യങ്ങളിൽ ജാഗരൂകരായിരിക്കണമെന്നും സത്യസന്ധരായിരിക്കണമെന്നും ആംആദ്മി അധ്യക്ഷൻ തെരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെട്ടു. ബിജെപി ഓഫറുമായി എത്തിയാൽ രഹസ്യമായി റെക്കോർഡ് ചെയ്യണമെന്നും കൗൺസിലർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. 10 മിനിട്ടുള്ള പ്രസംഗത്തിന്റെ വീഡിയോ യൂട്യൂബിൽ പങ്കുവെയ്ക്കുകയും ചെയ്തു.
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബഹുദൂരം പിന്നിലായിരുന്നു ആപിന്റെ സ്ഥാനം. രണ്ട് വർഷം മുമ്പ് എതിരാളികളെ നിഷ്പ്രഭമാക്കി 70ൽ 67 സീറ്റുമായി അധികാരത്തിലെത്തി ഡൽഹി ഭരിക്കുന്ന അരവിന്ദ് കെജ്രിവാളും സംഘവും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ കടുത്ത ആക്ഷേപം ഉയർത്തിയിട്ടും ജനങ്ങൾ ഒപ്പം നിൽക്കാത്തത് ആംആദ്മിയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഡൽഹിയിലെ പാർട്ടിയുടെ തലവനായ ദിലീപ് പാണ്ഡ്യേ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചതിന് പിന്നാലെ പഞ്ചാബ് അധ്യക്ഷനായ സഞ്ജയ് സിങും രാജിവെച്ചൊഴിഞ്ഞത് ആപിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. പാർട്ടി നേതൃത്വത്തിനെതിരെ നേതാക്കൾ തന്നെ പരസ്യ വിമർശനവുമായി രംഗത്തെത്തുന്നതും അരവിന്ദ് കെജ്രിവാളിനേയും മനീഷ് സിസോദിയയേയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇതോടെയാണ് യോഗം വിളിച്ചു ചേർത്തത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ഏറ്റുമുട്ടിയത് പന്തിയല്ലെന്ന നിലപാടിലേക്കും ആം ആദമി പാർട്ടി എത്തിയിട്ടുണ്ട്. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മോദി കൂടുതൽ ശക്തനായി. അതുകൊണ്ട് കരുതൽ നിലപാട് സ്വീകരിക്കാനാണ് കെജ്രിവാൾ ഒരുങ്ങുന്ന്ത. അതേസമയം വോട്ടിങ് മെഷീൻ ക്രമക്കേടാണ് ബിജെപിയുടെ ഡൽഹിയിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്ന് പാർട്ടി നേതൃത്വം വിശദീകരിച്ചതിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. പഞ്ചാബിലെയടക്കം ആംആദ്മി നേതാക്കൾക്ക് അത് ദഹിക്കുന്നില്ല. ആംആദ്മിയുടെ പഞ്ചാബ് ഘടകത്തിലെ പ്രധാനി ഭഗവന്ത് മന്നാണ് തന്റെ പാർട്ടിയായ ആംആദ്മി പാർട്ടി സ്വയം വിലയിരുത്തലിന് തയ്യാറാകണമെന്ന് കടുത്ത ഭാഷയിൽ പറഞ്ഞത്.
വോട്ടിങ് മെഷീനെ കുറിച്ച് പരാതി പറയുന്നതിന് പകരം പഞ്ചാബിൽ എന്തുകൊണ്ടാണ് ഇത്രയും വലിയ തിരിച്ചടിയുണ്ടായതെന്ന് സ്വയം പരിശോധിക്കണം. പഞ്ചാബിലെ മറ്റൊരു ആപ് നേതാവ് സിങ് ഗൂഗിയും മന്നിന്റെ വിമർശനത്തെ പിന്താങ്ങി.

