മുംബൈ: മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ ശിവസേന അംഗങ്ങൾ കേന്ദ്രമന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഞായറാഴ്ച കേന്ദ്രമന്ത്രിസഭാ വികസനം നടക്കാനിരിക്കെയാണ് ഉദ്ധവിന്റെ പ്രസ്താവന. അനിൽ ദേശായിയെ മന്ത്രിസഭയിലേക്ക് ശിവസേന നിർദേശിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി ശിവസേന-ബിജെപി നേതാക്കൾ ചർച്ച തുടരുകയാണ്.