- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ബുള്ളിയിങ് ഏറ്റവും കൂടുതൽ ഓസ്ട്രിയയിൽ; സ്വീഡനിൽ ബുള്ളിയിങ് വെറും നാലു ശതമാനം
വിയന്ന: യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ ബുള്ളിയിങ് സംബന്ധിച്ച് നടത്തിയ പഠനത്തിൽ ഓസ്ട്രിയ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നുവെന്ന് റിപ്പോർട്ട്. പാശ്ചാത്യരാജ്യങ്ങളിലെ സ്‌കൂൾ ബുള്ളിയിങ് ശരാശരി 11 ശതമാനത്തിൽ നിൽക്കുമ്പോൾ സ്വീഡനിൽ ഇത് വെറും നാലു ശതമാനം മാത്രമാണെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ സ്‌കൂൾ ബുള്ളിയി
വിയന്ന: യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ ബുള്ളിയിങ് സംബന്ധിച്ച് നടത്തിയ പഠനത്തിൽ ഓസ്ട്രിയ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നുവെന്ന് റിപ്പോർട്ട്. പാശ്ചാത്യരാജ്യങ്ങളിലെ സ്‌കൂൾ ബുള്ളിയിങ് ശരാശരി 11 ശതമാനത്തിൽ നിൽക്കുമ്പോൾ സ്വീഡനിൽ ഇത് വെറും നാലു ശതമാനം മാത്രമാണെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ സ്‌കൂൾ ബുള്ളിയിങ് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന രാജ്യമായി സ്വീഡനെ തെരഞ്ഞെടുക്കുകയും ചെയ്തു.
അടുത്ത കാലത്തായി സ്‌കൂൾ ബുള്ളിയിങ് വളരെ കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിലാണ് സ്വീഡനിൽ ഇത് വളരെ കുറഞ്ഞ നിരക്കിൽ കാണുന്നത്. യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലുള്ള സ്‌കൂളുകളിലെ ബുള്ളിങ് ആണ് പഠന വിഷയമാക്കിയിരുന്നത്. സ്വീഡനിൽ 20 കുട്ടികളിൽ ഒരാളിൽ താഴെയാണ് ബുള്ളിയിങ് അനുഭവിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ ശരാശരി സ്‌കൂൾ ബുള്ളിയിങ് 11 ശതമാനം രേഖപ്പെടുത്തിയിരിക്കുമ്പോൾ ഇവിടെ വെറു നാലു ശതമാനം മാത്രമാണ് സ്‌കൂൾ ബുള്ളിയിങ് എന്നതാണ് ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. അതേസമയം 21 ശതമാനം ബുള്ളിയിംഗുമായി ഓസ്ട്രിയയാണ് മുന്നിൽ.
സ്വീഡനു തൊട്ടുതാഴെ ഫിൻലാൻഡ് ആണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇവിടെ പത്തിൽ ഒരാൾ എന്ന കണക്കിലാണ് ബുള്ളിയിംഗിന് വിധേയമാകുന്നത്. സ്വീഡന്റെ അയൽരാജ്യമായ നോർവേയും ഇക്കാര്യത്തിൽ മിതത്വം പാലിക്കുന്നു. ഒമ്പതു ശതമാനമാണ് ഇവിടെ സ്‌കൂൾ ബുള്ളിയിങ്. ഡെന്മാർക്കിലാകട്ടെ ആറു ശതമാനവും. 11, 13, 15 വയസുകളിലുള്ള ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നു വിവരം ശേഖരിച്ചാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യൂഎച്ച്ഒ) റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഒരു മാസം തങ്ങൾ എത്ര തവണ ബുള്ളിയിംഗിന് വിധേയമാകുന്നു എന്നാണ് കുട്ടികളോട് ചോദിച്ചിരുന്നത്. അതേസമയം സൈബർ ബുള്ളിയിംഗിനെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഇതിൽ തയാറാക്കിയിട്ടില്ലെന്നും ഒഇസിഡി വ്യക്തമാക്കി.
തന്റെ നേർക്കുള്ള ബുള്ളിയിങ് തടയാൻ അധികൃതർ നടപടികളൊന്നും സ്വീകരിച്ചില്ല എന്നു കാണിച്ച് പതിനാറു വയസുള്ള കൗമാരക്കാരൻ ജനുവരിയിൽ ഓസ്ട്രിയ സർക്കാരിനെതിരേ കേസ് കൊടുത്തിരുന്നു. അതേസമയം ബുള്ളിയിങ് സംബന്ധിച്ച് ചില കേസുകൾ സ്വീഡൻ തന്നെ നേരത്തെ വെളിച്ചത്തു കൊണ്ടുവന്നിരുന്നു. ബുള്ളിയിങ് നടന്നുവന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ 2013-ൽ സെൻട്രൽ സ്വീഡനിലുള്ള ലുണ്ട്‌സ്ബർഗ് ബോർഡിങ് സ്‌കൂൾ താത്ക്കാലികമായി അടച്ചിട്ടത് അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയ സംഭവമായിരുന്നു. പുതിയ വിദ്യാർത്ഥികളെ നിലവിലുള്ള വിദ്യാർത്ഥികൾ അക്രമാസക്തമായ രീതിയിൽ ബുള്ളിയിങ് നടത്തിയെന്നതായിരുന്നു ആരോപണം. ചൂടായ തേപ്പുപെട്ടി പുറത്തു വച്ച് ഒരു ആൺകുട്ടിയുടെ പുറംപൊള്ളിയ സംഭവവും ഇതിൽ ഉൾപ്പെട്ടിരുന്നു. സൈബർ ബുള്ളിയിങ് അരങ്ങേറിയതിനെ തുടർന്ന് 13കാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവും സ്വീഡനിൽ തന്നെയാണ് നടന്നത്.