- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നത് തടയാൻ നടപടികളുമായി സ്വീഡൻ; പ്ലാസ്റ്റിക്സിന് നിരോധനമുൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സാധ്യത
രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നത് തടയിടാൻ പുതിയ പദ്ധതികൾ നടപ്പിൽ വരുത്തുന്ന കാര്യം പരിഗണനയിൽ. പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെ നിരവധി പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രത്യേക, നികുതി, കണ്ടെയ്‌നർ ഡിപ്പോസിറ്റ് സ്‌കീമുകൾ, ഫീസ് ഈടാക്കൽ എന്നീ കാര്യങ്ങളെല്ലാം സർക്കാരിന്റെ പരിഗണനയിലുണ്ട്. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഗവൺമെന്റ് നേതൃത്വം അന്വേഷിച്ച് ഉറപ്പ് വരുത്തും. രാജ്യത്തെ മാലിന്യങ്ങളുടെ അളവ് ഓരോ വർഷമം കൂടിവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല പ്ലാസ്റ്റിക് പാക്കിങുകളും വർദ്ധിച്ചുവരുന്നത്. 35 ശതമാനമായാണ് പ്ലാസ്റ്റിക് പാക്കിങുകളുടെ ഉപയോഗം കൂടിയിരിക്കുന്നത്. ഇതിന് പുറമേ സൂപ്പർമാർക്കറ്റുകളിലും മറ്റുമായി പ്ലാസ്റ്റിക് ബാഗുകളും വിറ്റഴിക്കുന്നത് കൂടിവരുന്നുണ്ട്. ഇവയെല്ലാം പരിസ്ഥിക്ക് ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ സ്വീഡനിൽ നടപ്പിലാക്കിയിരിക്കുന്ന ഡെപ്പോസിറ്റ് സ്‌കീമുകൾ പോലുള്ള പദ്ധതികൾ പ
രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നത് തടയിടാൻ പുതിയ പദ്ധതികൾ നടപ്പിൽ വരുത്തുന്ന കാര്യം പരിഗണനയിൽ. പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെ നിരവധി പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രത്യേക, നികുതി, കണ്ടെയ്‌നർ ഡിപ്പോസിറ്റ് സ്‌കീമുകൾ, ഫീസ് ഈടാക്കൽ എന്നീ കാര്യങ്ങളെല്ലാം സർക്കാരിന്റെ പരിഗണനയിലുണ്ട്.
പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഗവൺമെന്റ് നേതൃത്വം അന്വേഷിച്ച് ഉറപ്പ് വരുത്തും. രാജ്യത്തെ മാലിന്യങ്ങളുടെ അളവ് ഓരോ വർഷമം കൂടിവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല പ്ലാസ്റ്റിക് പാക്കിങുകളും വർദ്ധിച്ചുവരുന്നത്. 35 ശതമാനമായാണ് പ്ലാസ്റ്റിക് പാക്കിങുകളുടെ ഉപയോഗം കൂടിയിരിക്കുന്നത്.
ഇതിന് പുറമേ സൂപ്പർമാർക്കറ്റുകളിലും മറ്റുമായി പ്ലാസ്റ്റിക് ബാഗുകളും വിറ്റഴിക്കുന്നത് കൂടിവരുന്നുണ്ട്. ഇവയെല്ലാം പരിസ്ഥിക്ക് ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ സ്വീഡനിൽ നടപ്പിലാക്കിയിരിക്കുന്ന ഡെപ്പോസിറ്റ് സ്‌കീമുകൾ പോലുള്ള പദ്ധതികൾ പ്ലാസ്റ്റിക് നിർമ്യാജ്യത്തിനായി ഉപോയിഗിക്കാനാണ് പദ്ധതിയിടുന്നത്.