- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി അധികാരത്തിലെത്തിയത് വോട്ടവകാശത്തിന്റെ ശതാബ്ദി വേളയിൽ; അധികാരം നീണ്ടുനിന്നത് ഏതാനും മണിക്കൂറുകൾ; ധനബിൽ പരാജയപ്പെട്ടതും ഗ്രീൻ പാർട്ടി പിന്തുണ പിൻവലിച്ചതും പ്രതിസന്ധി ആയതോടെ രാജിവെച്ച് മഗ്ദലെന ആൻഡേഴ്സൻ
കോപ്പൻഹേഗൻ : സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നേട്ടത്തിന് ആയുസ്സ് നിമിഷങ്ങൾ മാത്രം.സ്വീഡനിൽ സമ്പൂർണ വോട്ടവകാശത്തിന്റെ ശതാബ്ദി വേളയിലാണ് വനിതാ പ്രധാനമന്ത്രി അധികാരത്തിലേറിയത്. സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ധനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ (54) രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എന്നാൽ മണിക്കൂറുകൾ മാത്രമെ ഈ നേട്ടത്തിന് ആയുസ്സുണ്ടായുള്ളു.ധനബിൽ പരാജയപ്പെട്ടതും നേരത്തേ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീൻ പാർട്ടി പിന്തുണ പിൻവലിച്ചതുമാണു രാജിക്കു കാരണമായത്. പെൻഷൻ വർധനയുമായി ബന്ധപ്പെട്ട് ഇടതു പാർട്ടിയുമായി അവസാനനിമിഷം രാഷ്ട്രീയധാരണയുണ്ടാക്കിയാണ് 349 അംഗ പാർലമെന്റിൽ മഗ്ദലെന 117 പേരുടെ വോട്ട് നേടിയത്.
174 പേർ എതിർത്ത് വോട്ടുചെയ്തു. എന്നാൽ, നാമനിർദ്ദേശം തള്ളാൻ കുറഞ്ഞത് 175 എതിർവോട്ട് വേണം. മുൻ നീന്തൽ ചാംപ്യനായ മഗ്ദലെന 1996 ൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായാണു രാഷ്ട്രീയ മുഖ്യധാരയിലെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ