- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാലന്റ് റാങ്കിംഗിൽ സ്വീഡൻ പിന്നോട്ട്; ഇക്കുറി പതിനൊന്നാം റാങ്ക്; ഒന്നാം സ്ഥാനം സ്വിറ്റ്സർലണ്ടിനു തന്നെ
സ്‌റ്റോക്ക്‌ഹോം: വ്യാവസായിക മേഖലയിലെ പ്രതിഭകളെ ആകർഷിക്കുകയും വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യാനുള്ള രാജ്യങ്ങളുടെ ശേഷി അളക്കുന്ന ടാലന്റ് റാങ്കിംഗിൽ സ്വീഡൻ പിന്നോക്കം പോയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ടാലന്റ് റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തു നിന്ന സ്വീഡൻ ഇക്കൊല്ലം പതിനൊന്നാം റാങ്കിലേക്ക് താഴ്‌ത്തപ്പെട്ടു. നിക്ഷേപത്തിലും വ
സ്‌റ്റോക്ക്‌ഹോം: വ്യാവസായിക മേഖലയിലെ പ്രതിഭകളെ ആകർഷിക്കുകയും വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യാനുള്ള രാജ്യങ്ങളുടെ ശേഷി അളക്കുന്ന ടാലന്റ് റാങ്കിംഗിൽ സ്വീഡൻ പിന്നോക്കം പോയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ടാലന്റ് റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തു നിന്ന സ്വീഡൻ ഇക്കൊല്ലം പതിനൊന്നാം റാങ്കിലേക്ക് താഴ്‌ത്തപ്പെട്ടു.
നിക്ഷേപത്തിലും വികസനത്തിലുമുള്ള ശ്രദ്ധ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, ഇംഗ്‌ളീഷിലുള്ള ആശയവിനിമയം, അന്താരാഷ്ട്ര പരിചയമുള്ള മികച്ച സീനിയർ മാനെജർമാരുടെ സാന്നിധ്യം എന്നീ കാര്യങ്ങൾക്ക് ഏറെ പ്രശംസിക്കപ്പെട്ടിരുന്ന രാജ്യമാണ് സ്വീഡൻ. എന്നാൽ സ്‌കൂളുകളിൽ ശാസ്ത്ര വിഷയങ്ങൾക്കു നൽകുന്ന പ്രാധാന്യം, അന്താരാഷ്ട്ര തൊഴിൽ പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ സ്വീഡൻ ഇപ്പോൾ പിന്നോക്കം പോയതാണ് റാങ്കിങ് താഴാൻ കാരണമായിരിക്കുന്നത്.
ഐഎംഡി വേൾഡ് കൊമ്പറ്റീറ്റീവ്‌നസ് സെന്റർ പ്രസിദ്ധീകരിക്കുന്ന വേൾഡ് ടാലന്റ് റിപ്പോർട്ടിൽ 61 രാജ്യങ്ങളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്വിറ്റ്‌സർലണ്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം. ഡെന്മാർക്ക് രണ്ടാം സ്ഥാനത്തും നോർവേ നാലാം സ്ഥാനത്തും ഫിൻലാൻഡ് ആറാം സ്ഥാനത്തും എത്തി. 2007 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനം കൈയടക്കി വച്ചിരിക്കുന്നത് സ്വിറ്റ്‌സർലണ്ടാണ്. കഴിഞ്ഞ പത്തു വർഷമായി ഡെന്മാർക്ക് ആദ്യ മൂന്നിൽ സ്ഥാനം പിടിക്കാറുണ്ട്.