സുരക്ഷിതമായ ബോധവൽക്കരിക്കപ്പെട്ട സ്വീഡനിൽ ഇപ്പോഴും ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കുന്ന ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ ഇത്തരം ഉപയോഗം മൂലം അപകടങ്ങൾ വർദ്ധിച്ചതോടെ സ്വീഡനും ഡ്രൈവിങിനിടെ ഉള്ള മൊബൈൽ ഉപയോഗത്തിന് കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ്.

നിലവിൽ ഉള്ള 2013 ൽ കൊണ്ടുവന്ന നിയമം അനുസരിച്ച് ഡ്രൈവിങിന് ഹാനികരമായി കണക്കാക്കാവുന്ന തരത്തിലുള്ള ഫോണു ഉപയോഗത്തിന് മാത്രമാണ് നിന്ത്രണം ഉള്ളത്. എ്ന്നാൽ വരുന്ന ഫെബ്രുവരി മുതൽ പുതിയ നിയന്ത്രണങ്ങൾ ഡ്രൈവർമാർക്കിടയിൽ നടപ്പിലാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

പുതിയ നിയമം നടപ്പിലാകുന്നതോടെ വാഹനം ഓടിക്കുന്നതിനിടയിൽ ഫോണിൽ സംസാരിക്കുന്നതും ടെക്‌സറ്റ് അയക്കുന്നതും നിയമ ലംഘനമാകും. കഴിഞ്ഞ വർഷം സ്വീഡിഷ് ട്രാൻസ്‌പോർട് ഏജൻസി നടത്തിയ സർവ്വേയിൽ 37 ശതമാനം സ്വീഡിഷുകളും ഡ്രൈവിങിനിടയിൽ മെസേജുകൾ അയക്കുന്നതായാണ് കണ്ടെത്തിയത്. ഇതിലധികവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരുമാണ്. കൂടാതെ ഇതു മൂലം നിരവധി അപകടങ്ങളും സംഭവിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.