ഡെന്മാർക്കിൽ നിന്നും സ്വീഡനിലേക്ക് വന്നിരുന്ന യാത്രക്കാർക്കായി നടത്തിയിരുന്ന ഐഡി ചെക്കിങ് നിർത്തലാക്കാൻ സ്വീഡൻ തീരുമാനിച്ചു. അഭയാർത്ഥി പ്രശന്ങ്ങളുടെ പേരിൽ ബസ്, ട്രെയിൻ, ഫെറി യാത്രക്കാർ എന്നിവരുടെയെല്ലാം ഐഡി പരിശോധന കഴിഞ്ഞ വർഷം മുതൽ നിർബന്ധമാക്കിയിരുന്നു.

കൂടാതെ സ്വീഡന്റെ അതിർത്തികളിലുള്ള പൊലീസിന്റെ ബോർഡർ കൺട്രോൾ സ്‌പോട്ട് ചെക്കുകൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി കൂടുതൽ ദൃഢമാക്കാനും തീരുമാനിച്ചു. ഇപ്പോൾ ബോർഡറുകളിൽ നടത്തുന്ന പരിശോധനകളിൽ എക്‌സ് റേയിങ് വാഹനങ്ങളും, സിസിടിവി നീരിക്ഷണങ്ങളുമാണ് നിലവിൽ ഉള്ളത്.

കഴിഞ്ഞ 2016 ജനുവരി മുതൽ ബസ്, ട്രെയിൻ, ഫെറി എന്നിവ വഴി യാത്ര ചെയ്യുന്നവരുടെ ഐഡി ചെക്കിങ് നടപ്പിൽ വരുത്തിയത്. സ്വീഡനിലേക്കുള്ള അഭയാർത്ഥികളുടെ നുഴഞ്ഞുകയറ്റം വർദ്ധിച്ചതോടെയായിരുന്നു ഈ പരിശോധന ആരംഭിച്ചത്. ഈ ജനുവരിയിൽ അത് മൂന്ന് മാസം കൂടി നല്കിയതാണ് ഇപ്പോൾ അവസാനിക്കുന്നത്.

യാത്രക്കാർക്ക് ഈ പരിശോധനകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. എന്നാൽ ഐഡി പരിശോധന നിർത്തലാക്കിയതോടെ അതിർത്തിയിലുള്ള പരിശോധനകൾ ശക്തമാക്കും.